കെഎസ്ഇആർസി എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പ് ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) 2026–27 വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അവസാന തീയതി, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം
കെഎസ്ഇആർസി എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പ്: ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് അവസരം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) 2026–27 വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയതായി ബിരുദം പൂർത്തിയാക്കിയ ബി.ടെക്/എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (EEE) ഉദ്യോഗാർഥികൾക്കാണ് അവസരം.
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ, നയരൂപീകരണം, നിയന്ത്രണ സംവിധാനങ്ങൾ (Regulatory Framework) എന്നിവ നേരിട്ട് മനസ്സിലാക്കാനും പരിചയപ്പെടാനും അവസരം നൽകുന്നതാണ് ഈ ഇന്റേൺഷിപ്പ്.
യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 28-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം, ഇന്റേൺഷിപ്പ് കാലാവധി, മറ്റ് നിബന്ധനകൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ KSERC ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.