കാലവർഷം പടിവാതിൽക്കൽ അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം എറണാകുളത്തെത്തി

സംസ്ഥാനത്ത് മെയ് 26 ഓടെ കാലവർഷം എത്തുമെന്ന പ്രവചനത്തിന് പിന്നാലെ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം എറണാകുളം ജില്ലയിലെത്തി ക്യാമ്പ് ചെന്നൈ അറക്കോണത്തുനിന്നുള്ള 33 അംഗ സംഘമാണ് എത്തിയത്.

കാലവർഷം പടിവാതിൽക്കൽ അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം എറണാകുളത്തെത്തി
എൻ ഡി ആർ എഫ് സേനാംഗങ്ങൾ കളക്ടർ ജി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തുന്നു. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം സന്ദർശിച്ച് ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരനുമായി സ്ഥിതിഗതികൾ വിലയിരുത്തുന്നു
കാലവർഷം പടിവാതിൽക്കൽ അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം എറണാകുളത്തെത്തി

​കാലവർഷം പടിവാതിൽക്കൽ; അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം ജില്ലയിലെത്തി

കൊച്ചി: സംസ്ഥാനത്ത് മെയ് 26-ഓടെ കാലവർഷം എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ, മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.) എറണാകുളം ജില്ലയിലെത്തി. ചെന്നൈ അറക്കോണം ആസ്ഥാനമായുള്ള എൻ.ഡി.ആർ.എഫിന്റെ നാലാം ബറ്റാലിയനിലെ 33 അംഗ സംഘമാണ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നത്. ഇൻസ്പെക്ടർ എക്സിക്യൂട്ടീവ് അരുൺ കുമാർ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരുമുണ്ട്.

​കാക്കനാട് കളക്ടറേറ്റിലെത്തിയ സേനാംഗങ്ങൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പ്രകൃതിദുരന്ത സാധ്യതകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

​കളക്ടറുടെ നിർദേശങ്ങൾ:

​ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുൻകൂട്ടി മാപ്പ് ചെയ്തിട്ടുള്ള വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എൻ.ഡി.ആർ.എഫ്. സംഘം നേരിട്ട് സന്ദർശിച്ച് ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ മനസ്സിലാക്കണം.

​ദുരന്ത സാധ്യതയുള്ള മേഖലകളിലെ ജനവിഭാഗങ്ങൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം.

​അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രാദേശിക തലത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകണം.

​നിലവിൽ കാക്കനാട് യൂത്ത് ഹോസ്റ്റൽ, സൈനിക റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് സേനാംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എറണാകുളത്തിന് പുറമേ വയനാട്, കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും മുൻകരുതലിന്റെ ഭാഗമായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

​പ്രകൃതിദുരന്തങ്ങളോ മനുഷ്യനിർമ്മിത ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടി 2006-ൽ രൂപീകരിച്ച പ്രത്യേക സേനയാണ് എൻ.ഡി.ആർ.എഫ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേരളത്തിൽ കാലവർഷ സമയങ്ങളിൽ മുൻകരുതലായി ഈ സേനയുടെ സേവനം ലഭ്യമാക്കാറുണ്ട്.