അഞ്ചുവർഷം കഠിനതടവും പിഴയും

പത്ത് വയസ്സുകാരിയെ ഉപദ്രവിച്ച കേസ്പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

അഞ്ചുവർഷം കഠിനതടവും പിഴയും
പത്ത് വയസ്സുകാരിയെ ഉപദ്രവിച്ച കേസ്: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

പത്ത് വയസ്സുകാരിയെ ഉപദ്രവിച്ച കേസ്: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

​മൂവാറ്റുപുഴ: പത്ത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ ആവോലി കക്കുഴിച്ചാലിൽ വീട്ടിൽ ഷൺമുഖനെയാണ് (മുകുന്ദൻ - 60) മൂവാറ്റുപുഴ സ്പെഷ്യൽ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. നിലവിൽ കോതമംഗലം കുത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.

​പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം. 2022 ജനുവരിയിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

​പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന കോടതിയിൽ ഹാജരായി. ഇൻസ്പെക്ടർമാരായ ടി. ദിലീഷ്, ബേസിൽ തോമസ്, എസ്.ഐ ടി.എൻ. മൈതീൻ, എസ്.സി.പി.ഒ മാരായ ജിഷ മാധവൻ, ബിജി ജോൺ, ശ്രീജിത്ത്, ബഷീറ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.