പുനലൂർ ആവേശക്കടലായി ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ കൊട്ടിക്കലാശം നെടുമൺകാവ് ഗോപാലകൃഷ്ണന് ഉജ്ജ്വല സ്വീകരണം

പുനലൂർ നിയമസഭാ മണ്ഡലത്തിലെ ഇക്വാലിറ്റി പാർട്ടി സ്ഥാനാർത്ഥി നെടുമൺകാവ് ഗോപാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ കൊട്ടിക്കലാശത്തോടെ സമാപിച്ചു.

പുനലൂർ ആവേശക്കടലായി ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ കൊട്ടിക്കലാശം നെടുമൺകാവ് ഗോപാലകൃഷ്ണന് ഉജ്ജ്വല സ്വീകരണം
പുനലൂരിൽ ആവേശം വിതറി നെടുമൺകാവ്ഗോപാലകൃഷ്ണന്റെ റോഡ് ഷോ; കലാശക്കൊട്ട് ഉജ്ജ്വലം

​പുനലൂരിൽ ആവേശം വിതറി നെടുമൺകാവ് ഗോപാലകൃഷ്ണന്റെ റോഡ് ഷോ; കലാശക്കൊട്ട് ഉജ്ജ്വലം

​പുനലൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, പുനലൂർ നിയോജകമണ്ഡലത്തിൽ കരുത്ത് തെളിയിച്ച് ഈക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ (EPI) സ്ഥാനാർത്ഥി നെടുമൺകാവ് ഗോപാലകൃഷ്ണൻ. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയ ആവേശോജ്ജ്വലമായ റോഡ് ഷോയോടെയാണ് അദ്ദേഹം പരസ്യപ്രചാരണത്തിന് വിരാമമിട്ടത്. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ സ്ഥാനാർത്ഥി, മാറ്റത്തിന് വേണ്ടി തനിക്ക് വോട്ട് നൽകണമെന്ന് അഭ്യർത്ഥിച്ചു. പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, പുനലൂരിന്റെ സമഗ്ര വികസനവും സാധാരണക്കാരന്റെ നീതിയുമാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു. വലിയ മുന്നണികൾ മണ്ഡലത്തെ അവഗണിക്കുകയാണെന്നും മാറ്റത്തിന്റെ ശബ്ദമാകാൻ ഈക്വാലിറ്റി പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് വരികയും ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത തനിക്ക് പോലീസിൽ നിന്നും രാഷ്ട്രീയ എതിരാളികളിൽ നിന്നും നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി.ആർ. അംബേദ്ക്കർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ, നാഷണൽ സ്പോർട്സ് മിഷൻ അഖിലേന്ത്യ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ചാരിറ്റിയിലൂടെയും കായിക താരങ്ങൾക്ക് സാമ്പത്തിക സഹായത്തിലൂടെയും കൈത്താങ്ങാകാൻ കഴിഞ്ഞിട്ടുണ്ട്. തകർന്നു കിടക്കുന്ന ആരോഗ്യ മേഖല, കുടിവെള്ളക്ഷാമം, വന്യമൃഗ ശല്യം, പൂർത്തിയാകാത്ത മുൻസിപ്പൽ സ്റ്റേഡിയം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ടെലിവിഷൻ അടയാളത്തിൽ വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

​ഇന്ത്യ മൊത്തം ഉള്ള ആയിരത്തഞ്ഞൂറോളം കലാരൂപങ്ങളുടെ കലാകാരന്മാരുടെ  ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐമ (AIAMMA) എന്ന സംഘടനയുടെ ഫൗണ്ടർമാരായ എയ്ഞ്ചൽ വർഗീസ്, അനില എം കൃഷ്ണൻ എന്നിവർ പുനലൂർ നിയോജക മണ്ഡലത്തിൽ നേരിട്ടെത്തി നെടുമ്പൻകാവ് ഗോപാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചു. വൈകുന്നേരത്തോടെ പുനലൂർ ടൗണിൽ എത്തിയ റോഡ് ഷോ വൻ ജനപങ്കാളിത്തത്തോടെ 'കലാശക്കൊട്ടായി' മാറി. പ്രവർത്തകരുടെ ആവേശ പ്രകടനങ്ങൾക്കിടയിൽ പരസ്യപ്രചാരണം സമാപിച്ചതോടെ, സ്ഥാനാർത്ഥി ഇനി നിശബ്ദ പ്രചാരണത്തിന്റെ വഴിയിലാണ്. മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറാൻ ഈ റോഡ് ഷോയിലൂടെ നെടുമൺകാവ് ഗോപാലകൃഷ്ണന് സാധിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.