തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം ജോജു ജോർജ് മികച്ച നടൻ, ലിജോ മോൾ നടി എക്കോ മികച്ച ചിത്രം
2026 ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോജു ജോർജ് മികച്ച നടൻ, ലിജോ മോൾ നടി. മികച്ച ചിത്രം എക്കോ. ഏപ്രിൽ 4 ന് പുനലൂരിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും
തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് നടൻ, ലിജോ മോൾ നടി, 'എക്കോ' മികച്ച ചിത്രം
തിരുവനന്തപുരം: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന 2026-ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അരുൺ ബോസ് സംവിധാനം ചെയ്ത 'എക്കോ' ആണ് മികച്ച ചിത്രം. 'നാരായണീന്റെ മൂന്ന് ആൺമക്കൾ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോർജ് മികച്ച നടനായും 'പൊന്മാൻ' എന്ന ചിത്രത്തിലൂടെ ലിജോ മോൾ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ ചലച്ചിത്ര പ്രവർത്തകരായ ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.
അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ'യാണ് ജനപ്രിയ പുരസ്‌കാരങ്ങളിൽ തിളങ്ങിയത്. നിവിൻ പോളി (ജനപ്രിയ നടൻ), റിയാ ഷിബു (ജനപ്രിയ നടി), അഖിൽ സത്യൻ (ജനപ്രിയ സംവിധായകൻ) എന്നിങ്ങനെ സർവ്വം മായയിലെ പ്രകടനം പുരസ്‌കാരങ്ങൾ തൂത്തുവാരി. 'രേഖാചിത്രം' ആണ് ജനപ്രിയ സിനിമ.
മറ്റു പ്രധാന പുരസ്‌കാരങ്ങൾ:
സംവിധായകൻ: അരുൺ ബോസ് (മിണ്ടിയും പറഞ്ഞും)
തിരക്കഥ: ബാഹുൽ രമേഷ് (എക്കോ)
ഛായാഗ്രഹണം: നിമിഷ് രവി (ലോക ചാപ്റ്റർ 1 ചന്ദ്ര)
ഗായകൻ: ജോബ് കുര്യൻ (എമ്പുരാൻ)
ഗായിക: മഞ്ജരി (ഈ വലയം)
സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (തുടരും)
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (നരിവേട്ട)
വിനീത് (മികച്ച സ്വഭാവ നടൻ), സരിൻ ഷിഹാബ് (മികച്ച സ്വഭാവനടി), സജിൻ ഗോപു (മികച്ച സഹനടൻ), മഞ്ജു പിള്ള (മികച്ച സഹനടി) എന്നിവരും അഭിനയ മികവിന് പുരസ്‌കാരത്തിന് അർഹരായി. ബേബി മാത്യു സോമതീരം ചെയർമാനും ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന വരാഘോഷത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും
മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്ലർ
മാതൃഭാഷയും വായനയും നെഞ്ചിലേറ്റാൻ പുതുതലമുറ എബനേസർ സ്കൂളിൽ ‘മധുരമലയാളം’ സംഘടിപ്പിച്ചു
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം 
