​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം

​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കം കുറിച്ചു നായിക മീര ജാസ്മിൻ

​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം
​​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടക്കം കുറിച്ചു
​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം

​മോഹൻലാൽ-തരുൺ മൂർത്തി ചിത്രം വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കം കുറിച്ചു; നായിക മീര ജാസ്മിൻ

​വൈക്കം: 'തുടരും' എന്ന മെഗാ ഹിറ്റിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കമായി. ജനുവരി 16 വെള്ളിയാഴ്ച നടന്ന ലളിതമായ തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഇരുപത്തിയൊന്നാമത്തെ ചിത്രമാണിത്.

​തന്റെ മുൻചിത്രങ്ങളായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയുടെയെല്ലാം തുടക്കം കുറിച്ച വൈക്കം മഹാദേവ സന്നിധിയിൽ തന്നെയാണ് തരുൺ മൂർത്തി ഈ ചിത്രത്തിനും തുടക്കമിട്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.

​രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്‌ക്സ് ബിജോയ്സ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിവേക് ഹർഷൻ (എഡിറ്റിങ്), വിഷ്ണു ഗോവിന്ദ് (ശബ്ദസംവിധാനം), മഷർ ഹംസ (വസ്ത്രാലങ്കാരം), ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈനർ), ബിനു പപ്പു (കോ-ഡയറക്ഷൻ), സുധർമ്മൻ വള്ളിക്കുന്ന് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജനുവരി 23-ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ സെൻട്രൽ പിക്‌ചേഴ്‌സ് തിയേറ്ററുകളിൽ എത്തിക്കും.