മൂവാറ്റുപുഴയിൽ ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കം ഗ്രാമീണ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കോർത്തിണക്കും

മൂവാറ്റുപുഴയിലെ പ്രകൃതിസൗന്ദര്യവും ഗ്രാമീണ കാഴ്ചകളും കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും വരുമാനവും തൊഴിലും ഉറപ്പാക്കുകയാണ് MTDCS ലക്ഷ്യമിടുന്നത്.

മൂവാറ്റുപുഴയിൽ ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കം ഗ്രാമീണ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കോർത്തിണക്കും
പ്രകൃതിഭംഗിയും പ്രാദേശിക കാഴ്ചകളും ടൂറിസം മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി മൂവാറ്റുപുഴ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ (MTDCS) ആഭിമുഖ്യത്തിൽ വിപുലമായ യോഗം ചേർന്നു.

MTDCS യോഗം: മൂവാറ്റുപുഴയിൽ ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കം; ഗ്രാമീണ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തും

​മൂവാറ്റുപുഴ: ഗ്രാമങ്ങളുടെ പച്ചപ്പും പ്രകൃതിസൗന്ദര്യവും നാട്ടുജീവിതത്തിന്റെ തനിമയും കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയ സാധ്യതകൾ തേടി മൂവാറ്റുപുഴ. പ്രകൃതിഭംഗിയും പ്രാദേശിക കാഴ്ചകളും ടൂറിസം മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി മൂവാറ്റുപുഴ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ (MTDCS) ആഭിമുഖ്യത്തിൽ വിപുലമായ യോഗം ചേർന്നു.

​പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നഗരസഭയെയും കോർത്തിണക്കി വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതുവഴി തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം ഉയർത്തുന്നതിനൊപ്പം നാട്ടുകാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

​MTDCS പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽദോസ് കെ. വർഗീസ് പദ്ധതി വിശദീകരിച്ചു. ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറയുടെ സാധ്യതകൾ പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസും, മാറാടി പഞ്ചായത്തിലെ ശൂലം വെള്ളച്ചാട്ടം–കായനാട് മേഖലകളുടെ സാധ്യതകൾ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാമും അവതരിപ്പിച്ചു.

​പോയാലിമല, ആട്ടായം ചിറ, വാഴക്കുളം ചക്കിപ്പാറ, മണിയൻതടം എന്നീ കേന്ദ്രങ്ങളിലെ പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും സിജു വളവി യോഗത്തിൽ ചൂണ്ടിക്കാട്ടി. പുഴയോര ടൂറിസത്തിന്റെയും ഗ്രാമീണ കാഴ്ചകളുടെയും പ്രസക്തിയെക്കുറിച്ച് ജോൺ മർക്കോസ് സംസാരിച്ചു.

​വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ഹോംസ്റ്റേ–റിസോർട്ട് ഉടമകൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രകൃതിസംരക്ഷണത്തിന് മുൻഗണന നൽകി ഗ്രാമീണ മേഖലയ്ക്ക് സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ മൂവാറ്റുപുഴയിൽ തുടക്കമായിരിക്കുന്നത്.