പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിച്ച 10 കിലോ കഞ്ചാവുമായി മൂന്ന് അതിഥിത്തൊഴിലാളികളെ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടി

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ ആലുവയിൽ പിടിയിൽ

​ആലുവ: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ ആലുവയിൽ പോലീസിന്റെ പിടിയിലായി. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം, പെരുമ്പാവൂരിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.

​ഒഡീഷയിൽ നിന്ന് കിലോയ്ക്ക് മൂവായിരം രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. പെരുമ്പാവൂർ മേഖലയിലെ അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കച്ചവടം. കുറച്ചു നാളുകളായി ഈ സംഘം പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

​ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.