​കേരള പോലീസ് പാസിംഗ് ഔട്ട് പരേഡ് എ.ഡി.ജി.പി അഭിവാദ്യം സ്വീകരിച്ചു മുഹമ്മദ് ഷെയ്ഫ് മികച്ച ഓൾ റൗണ്ടർ

തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു. 16 പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.

​കേരള പോലീസ് പാസിംഗ് ഔട്ട് പരേഡ് എ.ഡി.ജി.പി അഭിവാദ്യം സ്വീകരിച്ചു മുഹമ്മദ് ഷെയ്ഫ് മികച്ച ഓൾ റൗണ്ടർ
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു
​കേരള പോലീസ് പാസിംഗ് ഔട്ട് പരേഡ് എ.ഡി.ജി.പി അഭിവാദ്യം സ്വീകരിച്ചു മുഹമ്മദ് ഷെയ്ഫ് മികച്ച ഓൾ റൗണ്ടർ
​കേരള പോലീസ് പാസിംഗ് ഔട്ട് പരേഡ് എ.ഡി.ജി.പി അഭിവാദ്യം സ്വീകരിച്ചു മുഹമ്മദ് ഷെയ്ഫ് മികച്ച ഓൾ റൗണ്ടർ

​തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ പാസിംഗ് ഔട്ട് പരേഡ്; എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു

തിരുവനന്തപുരം: തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ പരിശീലനം പൂർത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു. കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാല് ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് സ്‌പോർട്‌സ് ഹവിൽദാർമാർ, 10 മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ 16 പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിജ്ഞയെടുത്ത് സേനയുടെ ഭാഗമായത്.

​പോലീസ് ട്രെയിനിംഗ് ലഭിച്ച ഏതൊരാൾക്കും ഏത് ജീവിത സാഹചര്യത്തിലും മികച്ച രീതിയിൽ ജീവിക്കാൻ കഴിയുമെന്ന് എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. പരിശീലനത്തിലൂടെ ആർജ്ജിച്ച അറിവും പരിചയവും കൃത്യനിർവഹണത്തിൽ പൂർണ്ണമായി പ്രായോഗികമാക്കണം. തെറ്റുകൾ മനുഷ്യസഹജമാണെങ്കിലും, ഒരു വർഷത്തെ കഠിനമായ ട്രെയിനിംഗ് പൂർത്തിയാക്കി ഇറങ്ങുന്നവർ തെറ്റ് വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി ജോലി ചെയ്യാൻ കുടുംബാംഗങ്ങളുടെ മാനസികമായ പിൻതുണ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാര വിതരണവും എ.ഡി.ജി.പി നിർവഹിച്ചു. ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷെയ്ഫ് മികച്ച ഓൾ റൗണ്ടറായും, ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ജോയൽ എം.ജെ മികച്ച ഔട്ട്‌ഡോർ ട്രെയിനിയായും തിരഞ്ഞെടുക്കപ്പെട്ടു. മൗണ്ടഡ് പോലീസ് കോൺസ്റ്റബിൽ അനുപം എം.ആറാണ് ബെസ്റ്റ് ഷൂട്ടർ. സേനാംഗങ്ങൾക്ക് പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻസിപ്പൽ എസ്. അജയകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

​ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജി ഹരിശങ്കർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡി.ഐ.ജിയുമായ ഡോ. അരുൾ ആർ.ബി കൃഷ്ണ, സ്‌പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ കമാഡന്റ് യോഗേഷ് മന്ദയ്യ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ജയശങ്കർ ആർ, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എസ്.പി ഇ.എൻ സുരേഷ് തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളുടെ ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.