ഷീ സ്‌കൂട്ടർ പദ്ധതി മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളി വനിതകൾക്കായി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന ഷീ സ്‌കൂട്ടർ ഇലക്ട്രിക് സ്‌കൂട്ടർ പദ്ധതിയിലേക്ക് 2026 27 സാമ്പത്തിക വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു
ഷീ സ്‌കൂട്ടർ പദ്ധതി: മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
എറണാകുളം: എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഷീ സ്‌കൂട്ടർ' (ഇലക്ട്രിക് സ്‌കൂട്ടർ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ സാഫ് (SAFF) മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ അർഹരായ വനിതകൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാൻ്റ ലഭിക്കും.
ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (FFR) ഉൾപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്കും, സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭമായി അഞ്ചുവർഷം നല്ല നിലയിൽ പ്രവർത്തനം നടത്തുന്നവർക്കും പദ്ധതിക്കായി അപേക്ഷിക്കാം.
അപേക്ഷ സമേർപ്പിക്കേണ്ട വിധം:
പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് 7-ന് വൈകുന്നേരം 5 മണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോറങ്ങൾ എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്, സാഫ് എറണാകുളം ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, കൂടാതെ സാഫിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവടങ്ങളിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 6235089191, 8547899529, 8129644919, 7012132896
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
