സിപിഎം മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു

സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

സിപിഎം മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു
സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ (74) അന്തരിച്ചു

സിപിഎം മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: സിപിഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയില കഴിയവേയായിരുന്നു അന്ത്യം.

​തൃശ്ശൂരിലെയും സംസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടറിയായും സിഐടിയു നേതാവായും പ്രവർത്തിച്ച അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

​1952-ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോണിന്റെ ജനനം. 1971-ൽ പാർട്ടി അംഗത്വമെടുത്ത അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ജനകീയ നേതാവായി ഉയർന്നുവന്നു. 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായും 1986-ൽ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2006-ലാണ് അദ്ദേഹം തൃശൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

​തൊഴിലാളി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സിഐടിയു ഏരിയ സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ള ചുമതലകൾ വഹിച്ചിട്ടുണ്ട്. കൂടാതെ ബീഡിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ച് തൊഴിലാളി അവകാശങ്ങൾക്കായി മുൻപന്തിയിൽ നിന്നു. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു.

​ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ, അംഗന