10 കോടിയുടെ എംഡിഎംഎ വേട്ട മ്യൂൾ അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാട്

10 കോടിയിലധികം രൂപ വിലമതിക്കുന്ന 1.013 കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം സാമ്പത്തിക ഇടപാടുകൾക്കായി മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചതായി പോലീസ്. കേസിൽ അറസ്റ്റിലായ സി. അജ്മൽ, പി. സൂര്യ എന്നിവരെ വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.

10 കോടിയുടെ എംഡിഎംഎ വേട്ട മ്യൂൾ അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാട്
​10 കോടിയുടെ MDMA വേട്ട കേസിൽ അറസ്റ്റിലായ സി. അജ്മൽ, പി. സൂര്യ എന്നിവരെ വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.

പന്തീരാങ്കാവ് ലഹരിമരുന്ന് വേട്ട: 10 കോടിയുടെ ഇടപാട് നടന്നത് മ്യൂൾ അക്കൗണ്ടുകൾ വഴി; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ 10 കോടിയിലധികം രൂപ വിലവരുന്ന 1.013 കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നു പോലീസ് കണ്ടെത്തൽ. കേസിൽ പിടിയിലായ പ്രതികൾ പണമിടപാടുകൾക്കായി വ്യാജമായി ഉണ്ടാക്കിയ 'മ്യൂൾ അക്കൗണ്ടുകൾ' (Mule Accounts) ആണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

​മരിച്ചുപോയവരുടെയോ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതോ ആയ ബാങ്ക് അക്കൗണ്ടുകൾ നിശ്ചിത പ്രതിഫലം നൽകി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്ന രീതിയാണിത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇത്തരം അക്കൗണ്ടുകൾ വഴി ഏകദേശം 10 കോടി രൂപയുടെ ലഹരിയിടപാടുകൾ നടന്നതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

​കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ സ്വദേശി സി. അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി. സൂര്യ എന്നിവരെ കഴിഞ്ഞ ദിവസം നോയിഡയിലെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൈജീരിയൻ പൗരന്മാരിൽ നിന്നാണ് തങ്ങൾക്ക് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ അജ്മലിനെയും സൂര്യയെയും വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.