വന്യജീവി ശല്യം തടയാൻ കേന്ദ്രസഹായം അനിവാരം നിയമഭേദഗതി വേണമെന്ന് ഷിബു ബേബിജോൺ

കേരളത്തിലെ രൂക്ഷമായ മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രി ഷിബു ബേബിജോൺ കേന്ദ്രമന്ത്രിയെ കണ്ടു.

വന്യജീവി ശല്യം തടയാൻ കേന്ദ്രസഹായം അനിവാരം നിയമഭേദഗതി വേണമെന്ന് ഷിബു ബേബിജോൺ
വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച
വന്യജീവി ശല്യം തടയാൻ കേന്ദ്രസഹായം അനിവാരം നിയമഭേദഗതി വേണമെന്ന് ഷിബു ബേബിജോൺ

വന്യജീവി ശല്യം തടയാൻ കേന്ദ്രസഹായം അനിവാരം; നിയമഭേദഗതി വേണമെന്ന് ഷിബു ബേബിജോൺ

ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടലും സഹകരണവും അനിവാര്യമെന്ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള 'മെമ്മോറാണ്ടം ഓഫ് റിക്വസ്റ്റ്' സംസ്ഥാന സർക്കാർ കേന്ദ്രമന്ത്രിക്ക് കൈമാറി.

​നിയമഭേദഗതിയും നഷ്ടപരിഹാരവും

​വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. നിലവിൽ വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. അതിനാൽ, കേന്ദ്രസർക്കാർ പദ്ധതിയായ ആർ.ഡബ്ല്യു.വി.സി.ഐ.എസ് (RWVCIS) പ്രകാരം വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ഉറപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിന് പുറമെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

​പ്രധാന ആവശ്യങ്ങൾ:

​കാട്ടുപന്നികളെ ക്ഷുദ്രജീവികളാക്കുക: വനമേഖലകൾക്ക് പുറത്ത് ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടി വേണം.

​നാടൻ കുരങ്ങുകളെ നിയന്ത്രിക്കുക: കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റി അവയെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുക.

​ഏരിയൽ ട്രാൻസ്ലൊക്കേഷൻ: വ്യോമസേനയുടെ സഹായത്തോടെ എണ്ണത്തിൽ കൂടുതലുള്ള വന്യജീവികളെ മാറ്റിപ്പാർപ്പിക്കുക (ഈ നിർദ്ദേശത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതായി മന്ത്രി വ്യക്തമാക്കി).

​കാരിയിങ് കപ്പാസിറ്റി സർവ്വേ: കേരളത്തിലെ വനങ്ങളുടെ ശേഷി പഠിക്കാൻ കേന്ദ്ര സഹകരണം.

​പ്രത്യേക പാക്കേജും ഇളവുകളും

​വന്യജീവി സംഘർഷം രൂക്ഷമായതും ദുരന്തസാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ നിന്ന് ആദിവാസി കോളനികളെയും മറ്റ് ജനവാസ കേന്ദ്രങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവിലെ പാമ്പവാലി, തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഏഞ്ചൽ വാലി എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന അഭ്യർത്ഥനയും കേന്ദ്രം പരിഗണിക്കും.

​സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകിയതായി മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു.