തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

മലപ്പുറം തവനൂർ സബ് പോസ്റ്റ് ഓഫീസിൽ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജ്യണൽ ഓഫീസിന് കീഴിലെ മൂന്നാമത്തെ കേന്ദ്രമാണിത്.

തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
മലപ്പുറം തവനൂർ സബ് പോസ്റ്റ് ഓഫീസിൽ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

തവനൂർ: മലപ്പുറം ജില്ലയിലെ പാസ്പോർട്ട് അപേക്ഷകർക്ക് ആശ്വാസമായി തവനൂർ സബ് പോസ്റ്റ് ഓഫീസിൽ പുതിയ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം (POPSK) പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

​എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തവനൂരിൽ പുതിയ കേന്ദ്രം സ്ഥാപിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും തപാൽ വകുപ്പിന്റെയും കീഴിൽ രാജ്യത്ത് ആരംഭിക്കുന്ന 455-ാമത്തെ കേന്ദ്രമാണിത്. കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസിന് കീഴിലുള്ള മൂന്നാമത്തെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം കൂടിയാണ് തവനൂരിലേത്. മലപ്പുറം പോലെ ജനസംഖ്യയും പാസ്പോർട്ട് അപേക്ഷകരും കൂടുതലുള്ള ജില്ലയിൽ, ജനങ്ങൾക്ക് ഏറെ എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ കേന്ദ്രം വഴി സാധിക്കുമെന്ന് മന്ത്രി സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

​റെയിൽവേ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം

തിരൂർ-പൊന്നാനി-ഗുരുവായൂർ-ഇരിങ്ങാലക്കുട വഴിയുള്ള പുതിയ റെയിൽവേ പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, റെയിൽവേ മന്ത്രി അത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും ചടങ്ങിൽ സുരേഷ് ഗോപി വ്യക്തമാക്കി.

​ഉദ്ഘാടനത്തിന് ശേഷം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.പി. അബ്ദുസമദ് സമദാനി മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി തവനൂർ കാർഷിക കോളേജിൽ മന്ത്രി സുരേഷ് ഗോപി മരം നടുകയും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

​ചടങ്ങിൽ എം.എൽ.എമാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, പ്രൊഫ. കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ബിനോയ് ജോർജ്, കോഴിക്കോട് നോർത്തേൺ റീജ്യൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ വി.ബി. ഗണേഷ് കുമാർ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, വാർഡ് മെമ്പർ പി.ടി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസർ കെ. അരുൺ മോഹൻ സ്വാഗതവും തിരൂർ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് എം.കെ. ഇന്ദിര നന്ദിയും രേഖപ്പെടുത്തി.