വൈദ്യുതി ബില്ലിൽ സർക്കാർ പ്രചാരണംസർചാർജ് കുറയുന്നത് ആശ്വാസമാകും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ബില്ലുകളിൽ ഇനിമുതൽ സർക്കാരിൻ്റെവികസന സന്ദേശവും. പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ എന്ന പ്രചാരണ വാചകമാണ് ബില്ലുകളിൽ ഉൾപ്പെടുത്തുന്നത്.

വൈദ്യുതി ബില്ലിൽ സർക്കാർ പ്രചാരണംസർചാർജ് കുറയുന്നത് ആശ്വാസമാകും
വൈദ്യുതി ബില്ലിൽ സർക്കാർ ‘പ്രചാരണം സർചാർജ് കുറയുന്നത് ആശ്വാസമാകും

വൈദ്യുതി ബില്ലിൽ സർക്കാർ ‘പ്രചാരണം’; സർചാർജ് കുറയുന്നത് ആശ്വാസമാകും

​തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ബില്ലുകളിൽ ഇനിമുതൽ സർക്കാരിന്റെ വികസന സന്ദേശവും. ‘പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന പ്രചാരണ വാചകമാണ് ബില്ലുകളിൽ ഉൾപ്പെടുത്തുന്നത്. കെഎസ്ഇബിയുടെ 1.42 കോടി വരുന്ന ഉപഭോക്താക്കളിലേക്ക് ഈ സന്ദേശം എത്തും. ഇതിൽ 1.07 കോടിയും ഗാർഹിക ഉപഭോക്താക്കളാണ്.

​തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കെഎസ്ഇബി ബില്ലിനെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ഇബി ഒരു പിആർ ഏജൻസിയല്ലെന്നും, സ്ഥാപനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്താൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഐഎൻടിയുസി (INTUC) അനുകൂല സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വ്യക്തമാക്കി.

​അതേസമയം, ഉപഭോക്താക്കൾക്ക് ആശ്വാസമായി ഈ മാസം ഇന്ധന സർചാർജ് കുറയും. പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് സർചാർജ് ഉണ്ടാകില്ല. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും സർചാർജ്. 2025 ഡിസംബറിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയപ്പോൾ ചിലവ് കുറഞ്ഞതാണ് ഇതിന് കാരണമായത്. വരും മാസങ്ങളിലും പവർകട്ട് ഒഴിവാക്കാൻ ഹ്രസ്വകാല കരാറുകളിലൂടെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലൂടെയും കെഎസ്ഇബി മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.