അത് ഞാൻ തന്നെ രണ്ടാം ഷെഡ്യൂൾ റഷ്യയിൽ 28 ന് തുടങ്ങുന്നു
ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ.സുചിത്ര നിർമ്മിച്ച് നവാഗതനായ ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന'അത് ഞാൻ തന്നെ
അത് ഞാൻ തന്നെ
രണ്ടാംഷെഡ്യൂൾ റഷ്യയിൽ 28 ന് തുടങ്ങുന്നു ....
ഗൃഹനാഥനും ചന്ദ്രഗിരിക്കും ശേഷം ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ.സുചിത്ര നിർമ്മിച്ച് നവാഗതനായ ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന'അത് ഞാൻ തന്നെ' യുടെ രണ്ടാം ഷെഡ്യൂൾ റഷ്യയിൽ നവംബർ 28 മുതൽ ഡിസംബർ 10 വരെ...
പുതുമുഖ നായികാനായകന്മാരായ അശ്വിൻ, കൃഷ്ണപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യുള്ള ചിത്രത്തിൽ ജയചന്ദ്രൻ, ബാബു അന്നൂർ, ഗിരീഷ് കാറമേൽ, ചിത്ര, ശ്രീജ തുടങ്ങിയവരായിരുന്നു ആദ്യ ഷെഡ്യൂളിലെ അഭിനേതാക്കൾ.
റഷ്യയിൽ പൂർത്തിയാക്കുന്ന രണ്ടാം ഷെഡ്യൂളിൽ മലയാളത്തിലെ പ്രമുഖതാരങ്ങളുടെ നിരതന്നെയുണ്ട്. മോസ്കോ സെൻ്റ പീറ്റേർസ് ബർഗ്ഗ് എന്നിവിടങ്ങളിൽ നടക്കുന്ന ചിത്രത്തിൽ റഷ്യയിലെ കലാകാരൻമാരും പങ്കെടുക്കുന്നുണ്ട്. സുരേഷ് കണ്ണൂർക്കര, കുമാർ, അഷറഫ് അൽക്കോട്ടാസ് എന്നിവർ കോ പ്രൊഡ്യൂസർമാരായും, ലൈൻ പ്രൊഡ്യൂസറായി കമലാക്ഷൻ പയ്യന്നൂരും ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ പിന്നിലുണ്ട്.
ഛായാഗ്രഹണം ജിസ്ബിൻ, ഗാനരചന ജിനേഷ് കുമാർ എരമം, സംഗീതം ബിജിപാൽ,എഡികറ്റർ അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരിവെഞ്ഞാറമൂട്, കലാസംവിധാനം ബാലകൃഷ്ണൻകൈതപ്രം, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം സുകേഷ്താനൂർ, നിശ്ചല ഛായാഗ്രഹണം നൗഷാദ് കണ്ണൂർ,പരസ്യകല അതുൽ കോൾഡ് ബ്രൂ, ഗ്രാഫിക്സ് ഷിബു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബാബുജോൺ, രാജേഷ്, അസ്സിസ്റ്റൻ്റ് ഡയറകടർ ആരാധ്യ, പി.ആർ.ഒ.ബിജു പുത്തൂര്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
