ദേശീയതലത്തിൽ തിളങ്ങി എറണാകുളം പി.എം. സൂര്യ ഘർ പദ്ധതിയിൽ രാജ്യത്ത് എട്ടാം സ്ഥാനം, കേരളം നാലാമത് ജില്ലാ കളക്ടർ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി

കേന്ദ്ര സർക്കാരിന്റെ പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി പദ്ധതി നടപ്പിലാക്കിയതിൽ എറണാകുളം ജില്ലയ്ക്ക് മികച്ച നേട്ടം. രാജ്യത്ത് ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച ജില്ലകളിൽ എറണാകുളം എട്ടാം സ്ഥാനത്തെത്തി.

ദേശീയതലത്തിൽ തിളങ്ങി എറണാകുളം പി.എം. സൂര്യ ഘർ പദ്ധതിയിൽ രാജ്യത്ത് എട്ടാം സ്ഥാനം, കേരളം നാലാമത് ജില്ലാ കളക്ടർ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ നടന്ന ചടങ്ങിൽ വച്ച്, കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നും എറണാകുളത്തെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാരം ഏറ്റുവാങ്ങി

ദേശീയതലത്തിൽ തിളങ്ങി എറണാകുളം; പി.എം. സൂര്യ ഘർ പദ്ധതിയിൽ രാജ്യത്ത് എട്ടാം സ്ഥാനം

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ‘പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി’ (സൗജന്യ വൈദ്യുതി) പദ്ധതി നടപ്പിലാക്കിയതിൽ എറണാകുളം ജില്ലക്ക് ഉജ്ജ്വല നേട്ടം. പദ്ധതിക്ക് കീഴിൽ രാജ്യത്ത് ഏറ്റവും കൂടുതൽ റൂഫ് ടോപ് സോളാർ പാനലുകൾ സ്ഥാപിച്ച ജില്ലകളുടെ പട്ടികയിലാണ് എറണാകുളം എട്ടാം സ്ഥാനം കരസ്ഥമാക്കിയത്.

​ജില്ലയിലെ 42,843 വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ സൗരോർജ്ജ പാനലുകൾ വിജയകരമായി സ്ഥാപിച്ചിട്ടുള്ളത്. ഈ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം എറണാകുളം ജില്ല സ്വന്തമാക്കി. ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ നടന്ന ചടങ്ങിൽ വച്ച്, കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നും എറണാകുളത്തെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാരം ഏറ്റുവാങ്ങി.

​സംസ്ഥാനങ്ങളിൽ കേരളം നാലാമത്

​ജില്ലാതലത്തിൽ എറണാകുളം മുന്നേറിയപ്പോൾ, ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ദേശീയതലത്തിൽ നാലാം സ്ഥാനം സ്വന്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

​കേരളത്തിൽ പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് ലഭിക്കുന്ന ജനപിന്തുണയും, കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള ഏജൻസികളുടെ കൃത്യമായ ഇടപെടലുമാണ് എറണാകുളത്തെയും കേരളത്തെയും ഈ ദേശീയ നേട്ടത്തിലേക്ക് നയിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.