കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ആദ്യ പ്രത്യക്ഷ സമരം ഇന്ന് ഡൽഹിയിൽ കനത്ത സുരക്ഷ

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കും. അടിയന്തര വാദം കേൾക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ആദ്യ പ്രത്യക്ഷ സമരം ഇന്ന് ഡൽഹിയിൽ കനത്ത സുരക്ഷ
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ആദ്യ പ്രത്യക്ഷ സമരം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ പ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പ്രത്യക്ഷ പ്രതിഷേധ പരിപാടി ഇന്ന് ജന്തർ മന്തറിൽ നടക്കും. സമാധാനപൂർണമായ പ്രതിഷേധത്തിൽ നിയമങ്ങൾ പൂർണമായും പാലിച്ചുവേണം അണികൾ പങ്കെടുക്കാനെന്ന് പാർട്ടി വക്താക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

​പ്രതിഷേധത്തിൽ പങ്കെടുക്കാനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ വിമാനം ലാൻഡ് ചെയ്തതിനെ തുടർന്ന് എയർപോർട്ടിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എയർപോർട്ടിൽ നിന്നും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി തേടുമെന്ന് അഭിജിത് ദീപ്കെ അറിയിച്ചു. രാവിലെ ഒൻപതോടെ എല്ലാ പ്രവർത്തകരും പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തണമെന്നാണ് നിർദേശം. എല്ലാവർക്കും വിദ്യാഭ്യാസം, തുല്യ അവസരം എന്നിവയുടെ പ്രതീകങ്ങളായി ദേശീയപതാകയും ഒരു പുസ്തകവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കൈവശം വയ്ക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

​അതേസമയം, പ്രതിഷേധത്തിന് സിജെപി മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

​ഹർജി ഡൽഹി ഹൈക്കോടതി തള്ളി

സിജെപിയുടെ പ്രതിഷേധം ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ആരോപിച്ച് 'സേവ് ഇന്ത്യ ഫൗണ്ടേഷൻ' സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഹർജിക്ക് അടിയന്തര സ്വഭാവമില്ലെന്ന് വ്യക്തമാക്കിയ ജഡ്ജിമാരായ സൗരഭ് ബാനർജി, അമിത് ശർമ എന്നിവരുടെ ബെഞ്ചാണ് ആവശ്യം നിരസിച്ചത്.