ബാങ്ക് മോഷണവും ആക്ഷൻ രംഗങ്ങളും പൃഥ്വിരാജും പാർവതിയും വീണ്ടും ഹീസ്റ്റ് ത്രില്ലർ ഐ നോബഡി നാളെ തീയേറ്ററുകളിലേക്ക്

നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പാർവതി ചിത്രം ഐ നോബഡി നാളെ തീയേറ്ററുകളിലെത്തും. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ഹീസ്റ്റ് ത്രില്ലറാണ്.

ബാങ്ക് മോഷണവും ആക്ഷൻ രംഗങ്ങളും പൃഥ്വിരാജും പാർവതിയും വീണ്ടും ഹീസ്റ്റ് ത്രില്ലർ ഐ നോബഡി നാളെ തീയേറ്ററുകളിലേക്ക്
സിനിമ പോസ്റ്റർ

പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന 'ഐ നോബഡി' നാളെ തീയേറ്ററുകളിലേക്ക്; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

കൊച്ചി: 'റോഷാക്ക്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ നോബഡി' നാളെ (ജൂലൈ 9) മുതൽ പ്രദർശനത്തിനെത്തുന്നു. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യു/എ (U/A) സർട്ടിഫിക്കറ്റ് ലഭിച്ചു. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് (Heist) ഴോണറിലുള്ള ചിത്രമായിരിക്കും ഇതെന്ന് നിലവിൽ ട്രെൻഡിങ്ങിലുള്ള ട്രെയ്‌ലർ സൂചന നൽകുന്നു.

​പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന കാർ ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ട്.

​ഹിറ്റ് സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ഇതിൽ സിദ് കൗശാൽ വരികളെഴുതി, സുധീർ യദുവംശി, റാപ്പ് സിംഗർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച "ആന്തം ഓഫ് നോബഡി" എന്ന ഗാനം ഇതിനകം തന്നെ സൂപ്പർ ഹിറ്റായി കഴിഞ്ഞു.

​ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും റമീസ് എംബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്സ് സേവിയർ, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സൗണ്ട് ഡിസൈനർ: നിക്സൺ ജോർജ്, വി എഫ് എക്സ്: ലവാ കുശ