ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലെത്തും.
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് സെപ്റ്റംബർ 18-ന്
കൊച്ചി: സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 18-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴി പ്രേക്ഷകർക്ക് ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും, തുടർന്ന് അയാളുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സൗണ്ട് ഡിസൈനിനും മിക്സിംഗിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദും സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് നിക്സൺ ജോർജുമാണ്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക്കും, ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സും സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്.
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം