വവ്വാൽ തരംഗം തുടങ്ങുന്നു ആകാംക്ഷ നിറച്ച് ട്രെയിലർ പ്രിവ്യൂ, ഷഹ്‌മോൻ ബി പറേലിൽ ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പ്രിവ്യു എറണാകുളം ഷേണായ്‌സ്‌ തീയേറ്ററിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പ്രശസ്ത സംവിധായകൻ എം. പത്മകുമാർ, എൻ.എം. ബാദുഷ, ലെവിൻ സൈമൺ, മമ്മി സെഞ്ച്വറി, എ.എസ്. ദിനേശ്, ജോസഫ് നെല്ലിക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വവ്വാൽ തരംഗം തുടങ്ങുന്നു ആകാംക്ഷ നിറച്ച് ട്രെയിലർ പ്രിവ്യൂ, ഷഹ്‌മോൻ ബി പറേലിൽ ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്
സിനിമ പോസ്റ്റർ

​കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷഹ്‌മോൻ ബി പറേലിൽ ചിത്രം 'വവ്വാൽ' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പ്രിവ്യു എറണാകുളം ഷേണായ്‌സ്‌ തീയേറ്ററിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പ്രശസ്ത സംവിധായകൻ എം. പത്മകുമാർ, എൻ.എം. ബാദുഷ, ലെവിൻ സൈമൺ, മമ്മി സെഞ്ച്വറി, എ.എസ്. ദിനേശ്, ജോസഫ് നെല്ലിക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

​ഒരു 'പോയട്രിക്കൽ ആക്ഷൻ ത്രില്ലർ' എന്ന ലേബലിൽ എത്തുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. മകരന്ദ് ദേശ്പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ലക്ഷ്മി ചപോർക്കറാണ് നായിക. മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങി മുപ്പതിലധികം പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

​നിലവിൽ ചാർട്ട് ചെയ്ത തീയേറ്ററുകളിൽ ട്രെയിലർ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലുമുള്ള ട്രെയിലർ പ്രിവ്യൂ പൂർത്തിയായ ശേഷം നടക്കുന്ന മ്യൂസിക് ലോഞ്ച് ചടങ്ങിൽ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷഹ്‌മോൻ പി.ബി. തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സുരീന്ദർ യാദവാണ് കോ-പ്രൊഡ്യൂസർ. മനോജ് എം.ജെ. ഛായാഗ്രഹണവും ഫാസിൽ പി. ഷഹ്‌മോൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.