സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ

കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കൊച്ചിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും യുവ വോട്ടർമാരുടെ പങ്കാളിത്തത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു

സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കന്നി വോട്ടർമാർക്ക് വോട്ടർ ഐ.ഡി കൈമാറുന്നു.
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ
സത്യപ്രതിജ്ഞ ചൊല്ലി ഐഡി കാർഡ് വാങ്ങി ജനാധിപത്യത്തിന്റെ ഭാഗമായി മുന്നൂറോളം വിദ്യാർത്ഥികൾ

​കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃക: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

​കൊച്ചി: കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് രാജ്യത്തെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പിനായിരിക്കുമെന്നും ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയ അദ്ദേഹം, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗോശ്രീ പാലത്തിൽ യുവ വോട്ടർമാർക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

​താൻ എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്ത് യാഥാർത്ഥ്യമായ ഗോശ്രീ പാലത്തിലൂടെ വിദ്യാർത്ഥികൾക്കൊപ്പം നടന്ന അദ്ദേഹം നിർമ്മാണ വേളയിലെ പഴയ ഓർമ്മകൾ പങ്കുവെച്ചു. വൈപ്പിൻ നിവാസികളുടെ യാത്രാദുരിതം പരിഹരിച്ച പാലത്തിന്റെ വിവിധ നിർമ്മാണ ഘട്ടങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാലത്തിലെ തൂണുകളിൽ ആലേഖനം ചെയ്തിട്ടുള്ള കേരളത്തിന്റെ കലാരൂപങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.

​"കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും ഒത്തുചേരുമ്പോൾ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും സുതാര്യവും ജനകീയവുമായ തിരഞ്ഞെടുപ്പായി മാറും," അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

​ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കന്നി വോട്ടർമാർക്ക് വോട്ടർ ഐ.ഡി കൈമാറുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ (SVEEP) ഭാഗമായി സി3 സീൻ മെക്കേഴ്സുമായി സഹകരിച്ച് തയ്യാറാക്കിയ 'ജെൻ സി' (Gen C) തീം സോങ്ങിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

​ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, സിനിമ താരങ്ങളായ ടിനി ടോം, സിജോയ് വർഗീസ് തുടങ്ങിയ പ്രമുഖരും മുന്നൂറോളം വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.