കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപി സംഘടിപ്പിച്ച മെഗാ അദാലത്തിൽ സംസാരിക്കവെ വികസന മുരടിപ്പിനെതിരെയും ഇടതു വലത് മുന്നണികൾക്കെതിരെയും രാജീവ് ചന്ദ്രശേഖർ ആഞ്ഞടിച്ചു.

കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ 'ഡബിൾ എൻജിൻ' സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു രാജീവ് ചന്ദ്രശേഖർ

​കേരളത്തിൽ 'ഡബിൾ എൻജിൻ' സർക്കാരിന്റെ ഗുണം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു: രാജീവ് ചന്ദ്രശേഖർ

​ധർമ്മടം: കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം വികസനത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ ബിജെപി വിജയം ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണഫലങ്ങൾ ജനങ്ങൾ മനസ്സിലാക്കിയതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 'വികസനം ജന്മാവകാശം' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച മെഗാ അദാലത്തും ജനസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും വികസനം മുരടിച്ചിരിക്കുകയാണ്. ഇതിന് തെളിവാണ് ആയിരക്കണക്കിന ആളുകൾ ബിജെപിയുടെ അദാലത്തിൽ പരാതികളുമായി എത്തുന്നത്. എട്ട് മാസത്തിനിടെ ഹെൽപ്പ് ഡെസ്ക് വഴി ഒരു ലക്ഷത്തിലധികം പേരുടെ പ്രശ്നങ്ങൾക്ക ബിജെപി പരിഹാരം കണ്ടു. തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളല്ല, ജനക്ഷേമമാണ് ബിജെപിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒരിക്കൽ പോലും ഇടത് ഭരണത്തെ വിമർശിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഇറാൻ-യുഎസ് വിഷയത്തിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നവർ പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചതുപോലെ ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.