തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം മരുന്നുകൾ കത്തിയമർന്നു
തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്നുപുരയിൽ തീപിടിത്തം. രോഗികളെ ഒഴിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്ത്.
തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം; രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. പഴയ ബ്ലോക്കിന്റെ രണ്ടാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലാകെ പുക വ്യാപിച്ചതോടെ രോഗികളെയും ജീവനക്കാരെയും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അരൂർ, ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. പുക പടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന രോഗികളെയും ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയവരെയും പൂർണ്ണമായും ഒഴിപ്പിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനം. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറി കത്തിയതിനാൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
