എറണാകുളം ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു 24.69 ലക്ഷം വോട്ടർമാർ, സ്ത്രീ വോട്ടർമാരാണ് കൂടുതൽ

എറണാകുളം ജില്ലയിലെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രസിദ്ധീകരിച്ചു. 24.69 ലക്ഷം വോട്ടർമാരുള്ള ജില്ലയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ. മണ്ഡലം തിരിച്ചുള്ള കണക്കുകൾ അറിയാം

എറണാകുളം ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു 24.69 ലക്ഷം വോട്ടർമാർ, സ്ത്രീ വോട്ടർമാരാണ് കൂടുതൽ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയുടെ പകർപ്പ് ജില്ലാ കളക്ടറിൽ നിന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

​കൊച്ചി: ജില്ലയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ പൂർത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി. പ്രിയങ്ക രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് കൈമാറി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 24,69,794 വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

​സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർധന

പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് ജില്ലയിലുള്ളത്.

​സ്ത്രീകൾ: 12,66,891

​പുരുഷന്മാർ: 12,02,881

​ട്രാൻസ്‌ജെൻഡർ: 22

​മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കളമശ്ശേരി മണ്ഡലത്തിലാണ് (1,95,291). ഏറ്റവും കുറവ് വോട്ടർമാർ എറണാകുളം മണ്ഡലത്തിലാണ് (1,33,884).

​മറ്റ് മണ്ഡലങ്ങളിലെ കണക്കുകൾ:

​പിറവം: 1,93,075

​ആലുവ: 1,92,212

​പറവൂർ: 1,89,626

​കുന്നത്തുനാട്: 1,85,970

​തൃപ്പൂണിത്തുറ: 1,84,625

​മൂവാറ്റുപുഴ: 1,83,772

​പെരുമ്പാവൂർ: 1,78,238

​തൃക്കാക്കര: 1,73,135

​കോതമംഗലം: 1,70,341

​അങ്കമാലി: 1,67,727

​കൊച്ചി: 1,62,401

​വൈപ്പിൻ: 1,59,497

​പട്ടിക ശുദ്ധീകരണം

2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 23.30 ലക്ഷം പേരായിരുന്നു ഉണ്ടായിരുന്നത്. ആക്ഷേപങ്ങളും പരാതികളും പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. മരണപ്പെട്ടവരും താമസം മാറിയവരും ഉൾപ്പെടെ 2,996 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇരട്ട വോട്ടുകൾ കണ്ടെത്താൻ 'ഡെമോഗ്രാഫിക്കലി സിമിലർ എൻട്രീസ്' (DSE) എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചു.

​അപേക്ഷകളുടെ വിശദാംശം

പുതുതായി പേര് ചേർക്കാൻ (ഫോം 6) ലഭിച്ച 1,13,480 അപേക്ഷകളിൽ 1,07,781 എണ്ണം അംഗീകരിച്ചു. പ്രവാസികളിൽ നിന്ന് 4,411 അപേക്ഷകളും സ്വീകരിച്ചു. വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കായി (ഫോം 8) ലഭിച്ച 27,414 അപേക്ഷകളിലും നടപടിയെടുത്തു.

​കർശന നിയമനടപടി

വോട്ടർ പട്ടികയിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും മനഃപൂർവം ഇരട്ട വോട്ട് നിലനിർത്തുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക മുന്നറിയിപ്പ് നൽകി. യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്താൻ നടത്തിയ 'സ്വീപ്' (SVEEP) ആക്ടിവിറ്റികൾ വൻ വിജയമായതായും കളക്ടർ അറിയിച്ചു.