സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ വമ്പൻ സർപ്രൈസ്; ‘ഒറ്റക്കൊമ്പനിലൂടെ’ പ്രശസ്ത സംഗീത സംവിധായകൻ തമൻ മലയാള സിനിമയിലേക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ തമൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.
സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ വമ്പൻ സർപ്രൈസ്; ‘ഒറ്റക്കൊമ്പനിലൂടെ’ പ്രശസ്ത സംഗീത സംവിധായകൻ തമൻ മലയാള സിനിമയിലേക്ക്
കൊച്ചി: മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനിലൂടെ’ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ തമൻ മലയാളത്തിലേക്ക് എട്ടുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച്, നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. നായകൻ സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ ഈ വമ്പൻ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ തമനെ പോലെയൊരു സംഗീതപ്രതിഭയെ ഒറ്റക്കൊമ്പനിലൂടെ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മാസ്സ് അവതാരം വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷൻ വീഡിയോയും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
അഭിനയ നായികയാകുന്ന ചിത്രത്തിൽ ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് എന്നിവർക്കൊപ്പം എഴുപതിൽപ്പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്.
ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാറാണ്. വയലാർ ശരത്ച്ചന്ദ്ര വർമ്മയാണ് ഗാനങ്ങൾ രചിക്കുന്നത്. എഡിറ്റിംഗ് - ഷഫീഖ് വി ബി, കലാസംവിധാനം - ഗോകുൽ ദാസ്, ആക്ഷൻ - കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, പിആർഒ - വാഴൂർ ജോസ്, ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
‘ഒറ്റക്കൊമ്പൻ’ കൂടാതെ ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, എസ് ജെ സൂര്യയുടെ ‘കില്ലർ’, മോഹൻലാൽ ചിത്രം ‘L367’, വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് വമ്പൻ പ്രോജക്ടുകൾ.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
