നിർമ്മാണ രംഗത്തേക്ക് അരുൺ ഗോപി

നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് അരുൺ ഗോപി ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി

നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി
നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി
നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി
നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി
നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി
നിർമ്മാണ രംഗത്തേക്ക്  അരുൺ ഗോപി

നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് അരുൺ ഗോപി; ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി

​കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകൻ അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നു. 'അരുൺ ഗോപി എക്സൈറ്റ്‌മെൻ്റ്' (Arun Gopy Excitement) എന്ന ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൻ്റെ പൂജ കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്നു. നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നാലു യുവാക്കളുടെ സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

​തിങ്കളാഴ്ച നടന്ന ചടങ്ങിൽ പ്രശസ്ത നടൻ ഹരിശ്രീ അശോകൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഹൈബി ഈഡൻ എം.പി ഫസ്റ്റ് ക്ലാപ്പ് നൽകി. ചടങ്ങിൽ മോഹനകൃഷ്ണൻ, അനിത മോഹൻ, ജസ്റ്റിൻ മാത്യു, ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ്, റംസി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഛായാഗ്രാഹകൻ ഷാജികുമാർ, നിർമ്മാതാക്കളായ ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, നടി ഷീലു എബ്രഹാം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

​അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സുമേഷ് രമേഷ്', 'ചത്താ പച്ച' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൊച്ചി, പോണ്ടിച്ചേരി, ദുബായ്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.