ഡാൻസാഫ്

ഹരിദാസിന്റെ പുതിയ ചിത്രം ഡാൻസാഫ് തിരുവാമ്പാടിയിൽ ആരംഭിച്ചു ഷൈൻ ടോം ചാക്കോ നായകൻ

ഡാൻസാഫ്
ഡാൻസാഫ്
ഡാൻസാഫ്
ഡാൻസാഫ്

ഹരിദാസിന്റെ പുതിയ ചിത്രം 'ഡാൻസാഫ്' തിരുവാമ്പാടിയിൽ ആരംഭിച്ചു; ഷൈൻ ടോം ചാക്കോ നായകൻ

​കോഴിക്കോട്: മലയാളത്തിലെ പ്രമുഖ സംവിധായകൻ ഹരിദാസ് ഒരുക്കുന്ന പുതിയ ചിത്രം 'ഡാൻസാഫ്' (DANSAF) ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നത്. നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകി. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു.

​ജോർജുകുട്ടി c/o ജോർജുകുട്ടി, ഊട്ടിപ്പട്ടണം, ഇന്ദ്രപ്രസ്ഥം, കണ്ണൂർ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച ഹരിദാസിന്റെ പുതിയ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ 'ഡാൻസാഫ്' (DANSAF - Drug Anti-Narcotic Special Action Force) സംഘത്തിന്റെ ലഹരിവേട്ടയെ ആസ്പദമാക്കി റിയലിസ്റ്റിക് ശൈലിയിലാണ് ചിത്രം ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, ജോയ് മാത്യു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.