ആരണ്യകാണ്ഡം പൂജയോടെ തുടക്കമായി കാടിന്റെ വന്യതയുമായി ഒരു പാൻ ഇന്ത്യൻ ത്രില്ലർ
കാടിന്റെ വന്യതയും നിഗൂഢതയും പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ആരണ്യകാണ്ഡം സിനിമയുടെ പൂജ ചടങ്ങുകൾ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിനെത്തുന്നത്.
ആരണ്യകാണ്ഡം പൂജയോടെ തുടക്കമായി; കാടിന്റെ വന്യതയുമായി ഒരു പാൻ-ഇന്ത്യൻ ത്രില്ലർ
കൊച്ചി: കാടിന്റെ വന്യതയും ആകാംഷയും നിറഞ്ഞ ദൃശ്യവിസ്മയമൊരുക്കാൻ പുതിയ ചിത്രവുമായി 'ആരണ്യകാണ്ഡം' വരുന്നു. പോംപി എന്റർടൈൻമെന്റ്സ്, ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ജയൻ വന്നേരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപം പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്.
മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ജോമോൻ തോമസ് ഛായാഗ്രഹണവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. സോബിൻ കെ. സോമനാണ് ചിത്രസംയോജനം. മനു ജഗത് പ്രൊഡക്ഷൻ ഡിസൈനറും, അരുൺ ലാൽ വാസു വിഎഫ്എക്സ് സൂപ്പർവൈസറുമാണ്. ഗായത്രി പന്തലങ്ങാട്ടിൽ എഫ് പ്രൊഡ്യൂസറും, പ്രവീൺ ഇടവണ്ണപ്പാറ പ്രൊഡക്ഷൻ കൺട്രോളറുമായ ചിത്രത്തിന്റെ കോസ്റ്റ്യൂംസ് അനീഷ് തൊടുപുഴയും മേക്കപ്പ് ജോൺ വിക്ടറുമാണ് കൈകാര്യം ചെയ്യുന്നത്. റഫീഖ് പട്ടേരിയാണ് സ്റ്റിൽസ്. ബിജിത്ത് വിജയൻ, വാഴൂർ ജോസ്, അരുൺ പൂക്കോടൻ എന്നിവരാണ് പി.ആർ.ഒ.മാർ.
അഞ്ജലി രാജ്, സൂര്യ ദേവ്, ഡിനീഷ് ആലപ്പി, പ്രമോദ് വെലിയനാട്, മാർട്ടിൻ മുരുകൻ, മനോജ് കെ.യു., മേജർ രവി, സജൽ സുദർശൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതംബിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം 2026 നവംബർ 5-ന് പാലക്കാട്, വാഗമൺ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ആരംഭിക്കും
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന് 
