ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ

നവാഗതനായ രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ടീനേജ് റോം കോം ചിത്രത്തിന് ആനപ്പാറയിൽ തുടക്കം. നരിവേട്ട യ്ക്ക് ശേഷം ഇന്ത്യൻ സിനിമ നിർമ്മിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിക്കുന്ന നാലാമത് ചിത്രത്തിന്റെ പൂജയും ഫസ്റ്റ് ക്ലാപ്പും സെപ്റ്റംബർ 21 തിങ്കളാഴ്ച അങ്കമാലി മൂക്കന്നൂരിനടുത്തുള്ള ആനപ്പാറയിൽ വെച്ച് നടന്നു
ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ
ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ
ടീനേജ് പ്രണയകഥയുമായി ഇന്ത്യൻ സിനിമയുടെ പുതിയ ചിത്രം സംവിധാനം രോഹിത് ചന്ദ്രശേഖർ

നരിവേട്ട'യ്ക്ക് ശേഷം ഇന്ത്യൻ സിനിമയുടെ നാലാമത് ചിത്രം; ടീനേജ് റോം-കോം മൂവിയുടെ ചിത്രീകരണം ആനപ്പാറയിൽ ആരംഭിച്ചു

അങ്കമാലി: പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ കഥ പറയുന്ന പൂർണ്ണമായൊരു ടീനേജ് റോമാന്റിക് കോമഡി (Rom-Com) ചിത്രത്തിന് തുടക്കമായി. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിക്കുന്ന നാലാമത് ചിത്രത്തിന്റെ പൂജയും ഫസ്റ്റ് ക്ലാപ്പും സെപ്റ്റംബർ 21 തിങ്കളാഴ്ച അങ്കമാലി മൂക്കന്നൂരിനടുത്തുള്ള ആനപ്പാറയിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകൻ ഗിരീഷ് എ.ഡി.യാണ് ആദ്യ ക്ലാപ്പടിച്ചത്.

​നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എം.സി. ജിതിൻ, സംഗീത് പി. രാജൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച നവാഗതനായ രോഹിത് ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നരിവേട്ട'യ്ക്ക് ശേഷം ഇന്ത്യൻ സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനിയാണ്.

​ടീനേജ് പ്രായക്കാരുടെ ജീവിതത്തിലെ കുസൃതികളും പ്രണയവും പിണക്കങ്ങളും ഇണക്കങ്ങളും കോർത്തിണക്കി തികച്ചും നർമ്മത്തിൽ ചാലിച്ചാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും ചിത്രത്തിന്റെ പേരും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതുമുഖങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

​കിരൺ കെ.എസ്. തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി. മേനോനും സംഗീതം ബിബിൻ അശോകുമാണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ്: ആകാശ് ജോസഫ്, കലാസംവിധാനം: ഔസേപ്പ് ജോൺ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവിൻ, സ്റ്റിൽസ്: ജോസുകുട്ടി ബേബി, ക്രിയേറ്റീവ് ഡയറക്ടർ: അപ്പു മാരായി, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്.

​അങ്കമാലിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.