ആരു പറയും ആരാദ്യം പറയും ചിത്രീകരണം ഉടൻ ആരംഭിക്കുന്നു പൂജാ കർമ്മം കോഴിക്കോട് നടന്നു

വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആരു പറയും ആരാദ്യം പറയും എന്ന സിനിമയുടെ പൂജാ ചടങ്ങുകൾ കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ച് നടന്നു. ദുബായ് ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു

ആരു പറയും ആരാദ്യം പറയും ചിത്രീകരണം ഉടൻ ആരംഭിക്കുന്നു പൂജാ കർമ്മം കോഴിക്കോട് നടന്നു
ആരു പറയും ആരാദ്യം പറയും ചിത്രീകരണം ഉടൻ ആരംഭിക്കുന്നു പൂജാ കർമ്മം കോഴിക്കോട് നടന്നു
ആരു പറയും ആരാദ്യം പറയും ചിത്രീകരണം ഉടൻ ആരംഭിക്കുന്നു പൂജാ കർമ്മം കോഴിക്കോട് നടന്നു

കോഴിക്കോട്: രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'ആരു പറയും ആരാദ്യം പറയും' എന്ന സിനിമയുടെ പൂജാ കർമ്മം കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

​മലയാളികളുടെ പ്രിയ താരങ്ങൾക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദുബായ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.

​ശ്യാം പഞ്ചമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഹിഷാം യൂസഫാണ് എഡിറ്റർ. സാജൻ റാം, വിമൽ കാളി പുറയത്ത്, സോണി വിജേഷ് എന്നിവർ സംഗീതം നൽകുന്നു. നിധീഷ് നടേരി, ഡോക്ടർ സുജാത, ഉണ്ണികൃഷ്ണ വർമ്മ എന്നിവരുടേതാണ് വരികൾ. മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ എന്നിവരാണ് ഗായകർ.

​മറ്റ് അണിയറ പ്രവർത്തകർ:

​പ്രൊജക്റ്റ് ഡിസൈനർ: മനുഷ്യവൻ

​മേക്കപ്പ്: സുമിത്ര

​വസ്ത്രാലങ്കാരം: ശാന്തി പ്രിയ

​സൗണ്ട് റെക്കോർഡിസ്റ്റ്: ഹരി

​അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ്മ

​ആർട്ട് ഡയറക്ടർ: ജോഷി കൂടരഞ്ഞി