​കൊച്ചിയെ ആവേശത്തിലാഴ്ത്തി ദുൽഖർ സൽമാൻ ആകാശത്തിൽ ഒരു താരകം പ്രീ റിലീസ് ഇവന്റ് വർണ്ണാഭമായി

ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ആകാശത്തിൽ ഒരു താരകം (AOT) പ്രീ റിലീസ് ഇവന്റ് കൊച്ചി ഫോറം മാളിൽ നടന്നു. നവംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും

​കൊച്ചിയെ ആവേശത്തിലാഴ്ത്തി ദുൽഖർ സൽമാൻ ആകാശത്തിൽ ഒരു താരകം പ്രീ റിലീസ് ഇവന്റ് വർണ്ണാഭമായി
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽഖർ സൽമാൻ; 'ആകാശത്തിൽ ഒരു താരകം' പ്രീ-റിലീസ് ഇവന്റ് കൊച്ചിയിൽ നടന്നു

​കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ആകാശത്തിൽ ഒരു താരകം' (AOT) പ്രീ-റിലീസ് ഇവന്റ് കൊച്ചി ഫോറം മാളിൽ ആവേശകരമായി നടന്നു. ചടങ്ങിൽ ദുൽഖർ സൽമാനും നായിക സാത്വിക വീരവല്ലിയും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു. ആരാധകരുടെ വൻ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ താരങ്ങൾ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

​ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 'ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന' എന്ന നായികാ വേഷത്തിലെത്തുന്നു.

​സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഫീൽ-ഗുഡ് ചിത്രത്തിൽ തമിഴ് താരം ശ്രുതി ഹാസൻ 'രോഹിണി' എന്ന നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

​'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ('ആകാശംലോ ഒക താര') എന്ന പ്രത്യേകതയും ഇതിനുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും.

​ഗുന്നം ഗംഗരാജു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥ പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നാണ് രചിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ', 'കണ്ണേ കണ്ണേ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.