കൺഫ്യൂഷനിലാണെന്ന് നടൻ ലാൽ
നടൻ ദിലീപിന്റെ കേസ് വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ ലാൽ നടൻ ദിലീപിനെതിരായ കേസിന്റെ കോടതി വിധിയിൽ താൻ വലിയ ആശയക്കുഴപ്പത്തിലാണെന്ന് നടൻ ലാൽ
നടൻ ദിലീപിന്റെ കേസ് വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ ലാൽ
നടൻ ദിലീപിനെതിരായ കേസിന്റെ കോടതി വിധിയിൽ താൻ വലിയ ആശയക്കുഴപ്പത്തിലാണെന്ന് നടൻ ലാൽ. വിധിയുടെ പകർപ്പ് കിട്ടാത്തതിനാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് വിധി എന്ന് അറിയില്ലെന്നും, ഊഹാപോഹ കഥകൾ പറയാൻ താൻ ആളല്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
"തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല. എന്തുകൊണ്ടാണ് വിധി എന്നും എനിക്ക് അറിയില്ല. വിധിയുടെ പകർപ്പ് കിട്ടിയിട്ടില്ല. ദിലീപ് കുറ്റവാളിയേ അല്ല എന്ന അർഥത്തിലാണോ അല്ലെങ്കിൽ തെളിവുകൾ പൂർണമായും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള അർഥത്തിലാണോ എന്നും അറിയില്ല. അത് അറിയാത്തിടത്തോളം കാലം ഊഹാപോഹ കഥകൾ പറയാൻ ഞാൻ ആളല്ല," ലാൽ വ്യക്തമാക്കി.
വിധിക്ക് ശേഷം ആക്രമിക്കപ്പെട്ട നടിയെ താൻ വിളിച്ചിട്ടില്ലെന്നും ലാൽ കൂട്ടിച്ചേർത്തു. "എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ വലിയ കൺഫ്യൂഷനിലും ടെൻഷനിലും സമാധാനക്കേടിലുമാണ്. സന്തോഷിക്കണോ സങ്കടപ്പെടണോ ഒന്നും അറിയാൻ പാടില്ലാത്ത അവസ്ഥയിലാണ്," അദ്ദേഹം പറഞ്ഞു. കേസ് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ എന്നും ലാൽ സൂചന നൽകി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
