കീർത്തി ജെയിംസിന്റെ നിയമ പോരാട്ടം

കീർത്തി ജെയിംസിന്റെ നിയമ പോരാട്ടം
കീർത്തി ജെയിംസിന്റെ നിയമ പോരാട്ടം

കീർത്തി ജെയിംസിന്റെ നിയമ പോരാട്ടം സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ആശ്വാസമാകുന്നു

 മൂവാറ്റുപുഴ: വർഷങ്ങളായി മൈക്ക് അനൗൺസ്മെന്റ് ടാക്സി,പ്രൈവറ്റ് വാഹനങ്ങളെ അനുവദിച്ചിരുന്നത് ഈയിടെയാണ് ആഭ്യന്തര വകുപ്പ് ടാക്സി വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കേരളീയം ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് മനോജ് കോട്ടയം നൽകിയ നിവേദനത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ഒക്ടോബർ പതിനേഴാം തീയതി ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരം മൈക്ക് അനൗൺ സ്മെന്റിന് അനുവദിക്കുന്ന അപേക്ഷയിൽ പോലീസിന്റെ തുണ പോർട്ടലിൽ ടാക്സി വാഹനങ്ങൾക്ക് മാത്രം ഇനി അനുമതി നൽകിയാൽ മതിയെന്ന് നിഷ്കർഷിച്ചിരുന്നു. തുണ പോർട്ടലിൽ നിന്നും പ്രൈവറ്റ് വാഹനങ്ങൾക്കുള്ള ഓപ്ഷൻ എടുത്തു കളയുകയും ചെയ്തു. ഈ സർക്കുലറിനെ തിരെയാണ് മൂവാറ്റുപുഴ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡണ്ടും കീർത്തി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ് സി. എൻ പ്രകാശ് എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ ജസ്റ്റിസ് വി ജി അരുൺ വാദം കേട്ട ശേഷം ടാക്സി ഡ്രൈവേഴ്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റിനെ കക്ഷി ചേർക്കുകയും അദ്ദേഹത്തിന് പ്രത്യേകം ദൂതൻ മുഖേന നോട്ടീസ് അയക്കാനും സർക്കാറിന്റെ ഈ ഉത്തരവ് സ്റ്റേ ചെയ്യാനും ഹർജിക്കാരന് സ്വകാര്യ വാഹനങ്ങൾക്ക് മൈക്ക അനുമതി തേടി അപേക്ഷ നൽകിയാൽ അത് പരിഗണിക്കാനും പോർട്ടറിൽ ഇത് സംബന്ധിച്ച് മാറ്റം വരുത്താനും ഇടക്കാല ഉത്തരവിടുകയായിരുന്നു. ഫലത്തിൽ ഇത് സ്വന്തമായി വാഹനം ഉള്ള ലൈറ്റ് സൗണ്ട് ക്കാർക് മാത്രമല്ല ഉപകാരമാകുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശപ്രകാരം പഞ്ചായത്ത് വാർഡിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിക്കാവുന്ന തുക 25000 രൂപ മാത്രമാണ്. സ്ഥാനാർത്ഥിയുടെ സ്വകാര്യ വാഹനമോ അതല്ലെങ്കിൽ അനുഭാവികളുടെ സ്വകാര്യ വാഹനമോ ഉപയോഗിച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലുള്ള മൈക്ക് പ്രചരണം നടത്തിയിരുന്നത്. സർക്കുലർ നടപ്പാക്കുകയാണെങ്കിൽ സ്ഥാനാർത്ഥികളുടെ പ്രചരണ ചെലവ് ടാക്സിക്കും മൈക്ക് അനൗൺസ്മെന്റിനും ആയി നാല് ദിവസം കൊണ്ട് 25000 രൂപയിൽ അധിക ആകും. ഇത് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചിലവിനെയും സാരമായി ബാധിക്കും. മാത്രമല്ല അനൗൺസ്മെന്റിന് വേണ്ട വലിയ ബോക്സും ജനറേറ്ററും ആംപ്ലിഫയറും അടക്കമുള്ള വാഹനങ്ങൾ കയറ്റുന്നതിന് പര്യാപ്തമായ ടാക്സി വാഹനങ്ങളുടെ അപര്യാപ്തതയും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. മിനിമം 20 വാർഡ് എങ്കിലും ഉള്ള പഞ്ചായത്തുകൾ ആണ് സംസ്ഥാനത്ത് ബഹുഭൂരിപക്ഷവും. പ്രമുഖ കക്ഷികളുടെ മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രമായി മൈക്ക നൗൺസ്മെന്റ് കണക്കാക്കിയാൽ തന്നെ ഒരു പഞ്ചായത്തിൽ 60 ടാക്സി വാഹനങ്ങൾ എങ്കിലും വേണ്ടിവരും. ടാക്സി വാഹനങ്ങൾ കൂടുതലും ഓട്ടോറിക്ഷകളും കാറുമാണെന്നിരിക്കെ ഇത് പ്രായോഗികം അല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഗുഡ്സ് കാരിയർ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരന് മാത്രമേ മോട്ടോർ വാഹന ചട്ട പ്രകാരം സഞ്ചരിക്കാൻ അനുവദമൊള്ളൂ എന്നിരിക്കെ ഗുഡ്സ് വാഹനങ്ങളിലും അനൗൺസറും മൈക്ക് ഓപ്പറേറ്ററും ഡ്രൈവറും ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യേണ്ടി വരുന്നതും നിയമപരമായ ലംഘനമാണ്. അപ്രായോഗികമായ ഈ സർക്കുലറിയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. സർക്കുറൽ സ്റ്റേ ചെയ്ത

ഹൈകോടതി ഹർജിക്കാരന്റെ സ്വകാര്യ വാഹനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റിന് അനുമതിക്കായി അപേക്ഷിക്കാൻ തുണ പോർട്ടലിൽ ക്രമീകരണം ഏർപ്പെടുത്താനും നിർദേശിച്ചു