പാചകവാതക വില കുതിക്കുന്നു സിലിണ്ടറിന് 60 രൂപ കൂട്ടി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്
ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്നാണ് നടപടി. പുതുക്കിയ നിരക്കുകൾ അറിയാം.
പാചകവാതക വില കുതിക്കുന്നു: സിലിണ്ടറിന് 60 രൂപ കൂട്ടി; രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്
സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (LPG) വിലയിൽ വൻ വർധനവ്. 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ 853 രൂപയായിരുന്ന സിലിണ്ടറിന്റെ വില 913 രൂപയായി ഉയർന്നു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണ് ഇന്ധനവിലയെ ബാധിച്ചിരിക്കുന്നത്. ഇറാൻ–യുഎസ് തർക്കം നീളുമെന്ന ആശങ്കയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 11 ശതമാനം വരെ ഉയർന്നു. നിലവിൽ ബാരലിന് 89.62 ഡോളർ എന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്.
ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദേശം
സംഘർഷാവസ്ഥയെത്തുടർന്ന് വിതരണത്തിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, രാജ്യത്ത് എൽപിജി ഉത്പാദനം അടിയന്തരമായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകി. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം തുടർന്നാൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

