സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
കൊച്ചി: ജില്ലാ സാക്ഷരതാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രേരക്മാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുല്യതാ രജിസ്ട്രേഷൻ ശക്തിപ്പെടുത്തുന്നതിനുമായി സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്പൂർണ്ണ സാക്ഷരതാ യജ്ഞ സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന വിദൂര മേഖലകളിൽ പോലും സന്നദ്ധ പ്രവർത്തകർ നേരിട്ടെത്തിയാണ് ആളുകളെ അക്ഷരം പഠിപ്പിച്ചതെന്ന് പ്രസിഡന്റ് അനുസ്മരിച്ചു. രാജ്യത്ത് സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല എറണാകുളമാണെന്നത് അഭിമാനകരമാണെന്നും സംസ്ഥാനത്തിന്റെ സാക്ഷരതാ നേട്ടത്തിൽ ജില്ല പ്രധാന പങ്കുവഹിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ അഞ്ച് വർഷത്തിലധികം കൂടുതൽ തുല്യതാ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആലുവ നഗരസഭയിലെ പ്രേരക് എം. വി. വിലാസിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ 79 പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വിവേക് ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജോ പറമ്പി, അംഗങ്ങളായ ബിന്ദു ജോർജ്, അനിത പള്ളത്ത്, അഹല്യ സദാനന്ദൻ, സെക്രട്ടറി ഡിമ്പിൾ മാഗി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ഗൗതമൻ ഡി. സത്യപാൽ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സജി തോമസ്, അസിസ്റ്റന്റ് കോർഡിനേറ്റർ കൊച്ചു റാണി മാത്യു, ഗുഡ് ഇംഗ്ലീഷ് അധ്യാപകൻ മനോഷ്, പ്രേരക്മാർ, പഠിതാക്കൾ എന്നിവർ പങ്കെടുത്തു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും