സക്കീർ ഹുസൈന്റെ മണൽ ചിത്രങ്ങൾ പ്രകാശനം ചെയ്തു
മണൽ ചിത്രങ്ങൾ പ്രകാശനം ചെയ്തു സാഹിത്യ സദസ്സ് ശ്രദ്ധേയമായി മൂവാറ്റുപുഴ നവചിന്ത സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പോയാലി സക്കീർ ഹുസൈൻ രചിച്ച മണൽ ചിത്രങ്ങൾ
മണൽ ചിത്രങ്ങൾ' പ്രകാശനം ചെയ്തു: സാഹിത്യ സദസ്സ് ശ്രദ്ധേയമായി
മൂവാറ്റുപുഴ: നവചിന്ത സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പോയാലി സക്കീർ ഹുസൈൻ രചിച്ച 'മണൽ ചിത്രങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിതീ സായാഹ്നവും പേഴക്കാപ്പിള്ളിയിൽ നടന്നു. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഷമ്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കേരള ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന കൃതികളെക്കുറിച്ചും സമകാലിക സാഹിത്യത്തെക്കുറിച്ചും ചടങ്ങിൽ ഗൗരവകരമായ ചർച്ചകൾ നടന്നു. സാംസ്കാരിക പ്രവർത്തകർ, വായനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
