ജോയ് കെ മാത്യു സംവിധാനം ചെയ്ത കരുണയും കാവലും റിലീസ് ചെയ്തു

ജോയ് കെ. മാത്യു സംവിധാനം ചെയ്ത കരുണയും കാവലും റിലീസ് ചെയ്തു ​ ഫ്രാൻസിസ് മാർപാപ്പയുടെ പിതൃ ഹൃദയത്തോടെ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലെ ചൈതന്യം ഉൾക്കൊണ്

ജോയ് കെ മാത്യു സംവിധാനം ചെയ്ത കരുണയും കാവലും റിലീസ് ചെയ്തു
ജോയ് കെ മാത്യു സംവിധാനം ചെയ്ത കരുണയും
ജോയ് കെ മാത്യു സംവിധാനം ചെയ്ത കരുണയും കാവലും റിലീസ് ചെയ്തു
ജോയ് കെ മാത്യു സംവിധാനം ചെയ്ത കരുണയും കാവലും റിലീസ് ചെയ്തു

ജോയ് കെ. മാത്യു സംവിധാനം ചെയ്ത 'കരുണയും കാവലും' റിലീസ് ചെയ്തു

​വൈക്കം: ഫ്രാൻസിസ് മാർപാപ്പയുടെ 'പിതൃ ഹൃദയത്തോടെ' എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലെ ചൈതന്യം ഉൾക്കൊണ്ട് ഡോ. ബർക്കുമാൻസ് കൊടയ്ക്കലച്ചൻ രചിച്ച നൊവേന "കരുണയും കാവലും" റിലീസ് ചെയ്തു. ജനുവരി 23-ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളി വികാരിയും സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കോടതി ജഡ്ജിയുമായ ഡോ. ബർക്കുമാൻസ് കൊടയ്ക്കലച്ചൻ തന്നെയാണ് റിലീസ് കർമ്മം നിർവ്വഹിച്ചത്.

​നടനും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ഈ ഭക്തിഗാന ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ സഹവികാരി ഫാദർ ജോസഫ് മേച്ചേരി, പള്ളി കൈക്കാരന്മാരായ ജോർജ് പൗലോസ് ആവള്ളിൽ, ഡെന്നി ജോസഫ് മംഗലശ്ശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ജെ. മാത്യു കണിയാംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

​സഭാ നിയമത്തിൽ ഡോക്ടറേറ്റുള്ള ബർക്കുമാൻസ് അച്ചൻ ദീർഘകാലം എറണാകുളം-അങ്കമാലി അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചടങ്ങിൽ തന്റെ ദീർഘകാല സുഹൃത്തായ കെ. ജെ. മാത്യുവിനെ അദ്ദേഹം ആദരിച്ചു. 1978-ൽ തൈക്കാട്ടുശ്ശേരിയിൽ സഹവികാരിയായിരുന്ന കാലം മുതൽ കാത്തുസൂക്ഷിക്കുന്ന ആത്മബന്ധം അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.