ഗൗരവക്കാരനായ മനുഷ്യന്റെ കഥയുമായി അരികിൽ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു
ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രമാകുന്ന അരികിൽ എന്ന സിനിമയുടെ ചിത്രീകരണം വടക്കഞ്ചേരിയിൽ തുടങ്ങി. നവാഗതനായ രജീഷ് രാജനാണ് രചനയും സംവിധാനവും.
'അരികിൽ' സിനിമയുടെ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു
വടക്കഞ്ചേരി: സ്നേഹം പ്രകടിപ്പിക്കാനോ പറയാൻ പോലുമോ ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിതകഥ പറയുന്ന 'അരികിൽ' എന്ന ചിത്രത്തിന്റെ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെയ്സ് ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലളിതമായി നടന്ന ചടങ്ങിൽ നടൻ ജെയ്സ് ജോസിന്റെ മാതാപിതാക്കളായ പി.എക്സ്. ജോസും മേരി ജോസും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഫാദർ സേവ്യർ വളയത്തിൽ സ്വിച്ചോൺ കർമ്മവും സംവിധായകൻ രജീഷ് രാജൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.
ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസ് 'മാധവൻ നായർ' എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. അഭിനയസാധ്യതകൾ ഏറെയുള്ള ഈ കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ഡാഡീഡ്രീം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡക്ഷൻ സി.ജി. ഗ്രൂപ്പാണ്.
മറ്റു അണിയറപ്രവർത്തകർ:
സംഗീതം: ശ്രീജിത്ത് ഇടവന
ഛായാഗ്രഹണം: സിബി ജോസഫ്
എഡിറ്റിംഗ്: സുജീർ ബാബു സുരേന്ദ്രൻ
പ്രൊജക്റ്റ് ഡിസൈൻ: ഷാജു സെബാസ്റ്റ്യൻ
കലാസംവിധാനം: മോഹൻദാസ്
മേക്കപ്പ്: മാളു എസ്.
പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കെ. മത്തായി
വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്