നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ

പദ്ധതി നിർമ്മാണച്ചെലവിനേക്കാൾ സ്ഥലം ഏറ്റെടുക്കലിന് തുക വർദ്ധിക്കുന്ന സാഹചര്യത്തിൽ പി.ഡബ്ല്യു.ഡിയിൽ പ്രത്യേക വിങ് രൂപീകരിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ. വടുതല മേൽപ്പാല നിർമ്മാണ ഉദ്ഘാടനത്തിലാണ് പ്രഖ്യാപനം.

നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
വടുതല റയിൽവേ മേൽപ്പാലത്തിന്റെയും വടുതല- പേരണ്ടൂർ പാലത്തിന്റെയും നിർമ്മാണ ഉദ്ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കുന്നു.ജില്ലാ കളക്ടർ ജി പ്രിയങ്ക, ആർ ബി ഡി സി കെ എം ഡി എസ് ഷാനവാസ്‌, കൗൺസിലർ ഹെന്ററി ഓസ്റ്റിൻ, ടി ജെ വിനോദ് എം എൽ എ, ഹൈബി ഈഡൻ എം പി, മേയർ അഡ്വ വി കെ മിനി മോൾ, ലൂഡി ലൂയിസ്, കൗൺസിലർ മാരായ ടി കെ അഷ്‌റഫ്‌, ആൽബർട്ട് അമ്പലത്തിങ്കൽ, ഡെപ്യൂട്ടി മേയർ വി ആർ സുധീർ തുടങ്ങിയവർ സമീപം
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ

സ്ഥലം ഏറ്റെടുപ്പിനായി പ്രത്യേക വിങ് രൂപീകരിക്കും: മന്ത്രി പി കെ ബഷീർ

എറണാകുളം:  പദ്ധതികളുടെ നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ തുക സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി വരുന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റവന്യൂ വകുപ്പിൽ നിന്നുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുപ്പിനായി പ്രത്യേക വിങ് രൂപീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. വടുതല റയിൽവേ മേൽപ്പാലത്തിന്റെയും വടുതല- പേരണ്ടൂർ പാലത്തിന്റെയും നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വാൻസ് പൊസഷൻ നൽകാനും പണം കിട്ടിയ ശേഷമേ സ്ഥലം വിട്ടുനൽകൂ എന്നുമുള്ള നിലപാടുകൾ കാരണമാണ് പദ്ധതികൾ പത്ത് മുതൽ 12വർഷത്തോളം നീണ്ടുപോകുന്നത്. കിഫ്ബി വഴിയോ മറ്റ് ഏജൻസികൾ വഴിയോ ഫണ്ട് കണ്ടെത്തുകയും മൂന്ന് മുതൽ ആറ് മാസത്തിനകം സ്ഥലം ഏറ്റെടുത്ത് തുക നൽകുകയും ചെയ്യുന്ന പുതിയ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. പൊതുവികസനത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകാൻ തയ്യാറാകുന്ന പ്രദേശങ്ങൾക്ക് വികസന മുൻഗണന നൽകും. പച്ചാളം ജങ്ഷൻ വികസനത്തിനായി കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്തു നൽകിയാൽ പി.ഡബ്ല്യു.ഡി തുക അനുവദിക്കുമെന്ന് മേയർക്ക് മന്ത്രി ഉറപ്പുനൽകി. ഗോശ്രീ പദ്ധതിയിലെ തുക ഉപയോഗിച്ച് പാലങ്ങൾക്കും അനുബന്ധ റോഡുകൾക്കും ഉപയോഗിക്കാമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു.

സംസ്ഥാനത്ത് പുതിയ ബൈപ്പാസുകൾ, ഫ്ലൈഓവറുകൾ, ജങ്ഷൻ വികസനങ്ങൾ എന്നിവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാജഹാന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകും.

18 മാസം കൊണ്ട് രണ്ട് പാലത്തിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഉദ്യോഗസ്‌ഥർ പ്രവൃത്തികളുടെ കൃത്യമായ വിലയിരുത്തൽ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ചെന്ന് തന്നെ വിലയിരുത്തണം. ഓഫീസിൽ ഇരുന്നു മൊബൈൽ വഴി മോണിറ്ററിങ് വേണ്ടന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, മേയർ അഡ്വ വി കെ മിനി മോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക തുടങ്ങിയവർ മുഖ്യതിഥികളായി, ഡെപ്യൂട്ടി മേയർ വി ആർ സുധീർ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിസ്സി വാര്യത്ത്, സ്‌റ്റാൻഡിംഗ് കമിറ്റി ചെയർപേഴ്സൺമാരായ സീന ടീച്ചർ, ജിസ്മി ജെറാൾഡ്, കൗൺസിലർമാരായ സിബി ജോൺ, ബീന മഹേഷ്‌, ഹെൻറി ഓസ്റ്റീൻ, ആൽബർട്ട് അമ്പലത്തിങ്കൽ, ആർ ബി ഡി സി കെ എം ഡി എസ് ഷാനവാസ്‌, സീനു ലാൽ ലൂഡി ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു.