​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ

​കേരള പോലീസിന്റെ ജനസൗഹൃദ പദ്ധതിയായ മൈ പോലീസ് സ്റ്റേഷന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം പേരൂർക്കടയിൽ നിർവഹിച്ചു. പോലീസിനെക്കുറിച്ചുള്ള പഴയ ഭയം മാറ്റി ജനങ്ങളിൽ വിശ്വാസം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ
'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഉദ്ഘാടനം പേരൂർക്കട പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ആരോഗ്യം ദേവസ്വം മന്ത്രി കെ മുരളീധരൻ, പോലീസ് മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖർ എന്നിവർ സമീപം
​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ
​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ
​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ
​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം മുഖ്യമന്ത്രി വി.ഡി. സതീശൻ

​​പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമാകരുത്, സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമാകണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, സൗഹൃദവും സഹായവും സംരക്ഷണവും ഉറപ്പാക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കുറ്റകൃത്യങ്ങൾ ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണം. അതേസമയം, പരാതിയുമായി എത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് സൗമ്യതയോടെയും സ്‌നേഹത്തോടെയും പെരുമാറാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ കുറ്റവാളികൾ ഉപയോഗിക്കുന്ന ഇക്കാലത്ത്, പോലീസിനെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പോലീസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കേരള പോലീസിന്റെ ചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് സ്റ്റേഷൻ വളപ്പുകളിൽ വർഷങ്ങളായി കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നത് വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) നിയമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

​പുതിയ മാറ്റങ്ങൾ പോലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം തുടങ്ങി പ്രമുഖർ പങ്കെടുത്തു.