ആറൻമുള കണ്ണാടിയും നെറ്റിപ്പട്ടവും ഇനി 10% ഡിസ്കൗണ്ടിൽ കൈരളിയിൽ ഓണം മേള ആരംഭിച്ചു
കേരള കരകൗശല വികസന കോർപ്പറേഷന്റെ (കൈരളി) ഓണം വിപണന മേള കണ്ണൂരിൽ ആരംഭിച്ചു. ആറൻമുള കണ്ണാടി, നെറ്റിപ്പട്ടം, ശില്പങ്ങൾ തുടങ്ങിയവയ്ക്ക് 10% ഡിസ്കൗണ്ട്. ഓഗസ്റ്റ് 25 വരെ ലഭ്യമാണ്.
കൈരളിയിൽ ഓണം കരകൗശല പ്രദർശന വിൽപന മേള ആരംഭിച്ചു; ആറൻമുള കണ്ണാടിയടക്കം വിപുലമായ ശേഖരം
കണ്ണൂർ: കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ (കൈരളി) ആഭിമുഖ്യത്തിലുള്ള ഓണം കരകൗശല പ്രദർശന വിൽപന മേള ആരംഭിച്ചു. തെക്കി ബസാർ സബ് ജയിലിനു മുന്നിലുള്ള കൈരളി ഷോറൂം, പോലീസ് മൈതാനിയിലെ കൈത്തറി മേളയിലുള്ള കൈരളി സ്റ്റാൾ എന്നിവിടങ്ങളിലാണ് വിപണന മേള ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 വരെയാണ് മേള നടക്കുക.
പരമ്പരാഗതവും മനോഹരവുമായ വീട്ടിത്തടി ശില്പങ്ങൾ, നെറ്റിപ്പട്ടം, നിട്ടൂർ പെട്ടി, കഥകളി-തെയ്യം രൂപങ്ങൾ, ശുദ്ധമായ ചന്ദനതൈലം, ചന്ദനത്തടി തുടങ്ങിയ അപൂർവ്വ ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ലോകപ്രശസ്തമായ ആറൻമുള കണ്ണാടിയുടെ വൈവിധ്യമാർന്ന ശേഖരമാണ് മേളയുടെ പ്രധാന ആകർഷണം.
ഓണം പ്രമാണിച്ച് മേളയിലെ എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും ഉപഭോക്താക്കൾക്കായി കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
