നിഴൽ വേട്ടയ്ക്ക് തുടക്കമായി
കോഴിക്കോട് നിഴൽ വേട്ടയ്ക്ക് തുടക്കമായി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ബിപിൻ നമ്പ്യാർ
കോഴിക്കോട് 'നിഴൽ വേട്ട'യ്ക്ക് തുടക്കമായി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ബിപിൻ നമ്പ്യാർ
കോഴിക്കോട്: ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ.ആർ. നിർമ്മിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന "നിഴൽ വേട്ട" എന്ന സിനിമയുടെ പൂജ കർമ്മം കോഴിക്കോട് ബെന്നി ചോയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ചടങ്ങിൽ പ്രമുഖ താരങ്ങളായ വിനോദ് കോവൂർ, ഡോ. രജിത് കുമാർ , വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ഷിബു നിർമ്മാല്യം, കലാ സുബ്രഹമണ്യം, ദീപ്തി മിത്ര എന്നിവരും സിനിമയിലെ മറ്റു സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.
പ്രശസ്ത നായികാനായകർക്കൊപ്പം ദിനേശ് പണിക്കർ, അരിസ്റ്റോ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. നജീബ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
അണിയറ പ്രവർത്തകർ:
പ്രോജക്ട് ഡിസൈനർ: ഷിബു നിർമ്മാല്യം
പ്രൊഡക്ഷൻ കൺട്രോളർ: രൂപേഷ് വെങ്ങളം
കല: ഗാഗുൽ ഗോപാൽ
മേക്കപ്പ്: പ്യാരി മേക്കോവർ
വസ്ത്രാലങ്കാരം: ബാലൻ പുതുകുടി
അസോസിയേറ്റ് ഡയറക്ടർ: അഖിൽ സാമ്രാട്ട്
ആക്ഷൻ: തോമസ് നെല്ലിശ്ശേരി
പി.ആർ.ഒ: എ.എസ്. ദിനേശ്
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ 
