അറുപത്താറിൽ ആറാം പ്രാക്ക് ജയസൂര്യയുടെ മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം മായൻ ചാപ്റ്റർ 1 ന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഹൊറർ ഫാന്റസി പശ്ചാത്തലത്തിലുള്ള ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

അറുപത്താറിൽ ആറാം പ്രാക്ക് ജയസൂര്യയുടെ മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി
അറുപത്താറിൽ ആറാം പ്രാക്ക്'; ജയസൂര്യയുടെ 'മായൻ' ആദ്യ ലിറിക്കൽ വീഡിയോ എത്തി

​അറുപത്താറിൽ ആറാം പ്രാക്ക്'; ജയസൂര്യയുടെ 'മായൻ' ആദ്യ ലിറിക്കൽ വീഡിയോ എത്തി

കൊച്ചി: ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'മായൻ ചാപ്റ്റർ 1'ലെ ആദ്യ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'അറുപത്താറിൽ ആറാം പ്രാക്ക്... കള്ള പ്രാക്ക്, കന്നിപ്രാക്ക്' എന്നുതുടങ്ങുന്ന ഗാനമാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

​മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ജോസാണ്. വരികളിലും ദൃശ്യങ്ങളിലും ഭീതി നിറഞ്ഞുനിൽക്കുന്ന ഗാനത്തിൽ ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ ടോൺ നിഴലിക്കുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെ ഇത്തരത്തിലൊരു ഗാനം ഇതാദ്യമായാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവുമാണ്.

​സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഫാന്റസി-ഹൊറർ ജോണറിലൂടെ ചിത്രം പറയുന്നത്. പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന 'കറുത്തച്ഛനൂട്ട്' എന്ന ദുർമന്ത്രവാദവും ചിത്രത്തിന്റെ പ്രധാന പ്രമേയമാണെന്നാണ് സൂചന. ആക്ഷനും വയലൻസും ഹൊററും ഇമോഷണൽ ഡ്രാമയും ചേർന്ന ഒരു ക്ലീൻ എന്റർടൈനറാണ് 'മായൻ'.

​നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. പ്രശസ്ത സംവിധായകൻ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

​പ്രധാന അണിയറ പ്രവർത്തകർ:

​സംവിധാനം: ജിതിൻ കെ. ജോസ്

​നിർമ്മാണം: രാജീവ് ഗോവിന്ദൻ (മാജിക് മൂൺ)

​തിരക്കഥ: റാഫി, ജിതിൻ കെ. ജോസ്

​സംഗീതം: മുജീബ് മജീദ്

​ഛായാഗ്രഹണം: ഫൈസൽ അലി

​എഡിറ്റിംഗ്: പ്രവീൺ കുമാർ

​ഡിസംബർ 3-ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു.