മലയാള സിനിമയിൽ ചരിത്രമായി ലർക്ക് ആദ്യ എഐ പ്രൊമോഷണൽ ഗാനം ജൂൺ 6ന് പുറത്തിറങ്ങും, ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലേക്ക്

​എം എ നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് സിനിമയുടെ മലയാളത്തിലെ ആദ്യ എഐ (AI) പ്രൊമോഷണൽ ഗാനം Eyes on the prey ജൂൺ 6ന് റിലീസ് ചെയ്യും. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും.

മലയാള സിനിമയിൽ ചരിത്രമായി ലർക്ക് ആദ്യ എഐ പ്രൊമോഷണൽ ഗാനം ജൂൺ 6ന് പുറത്തിറങ്ങും, ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലേക്ക്
സിനിമ പോസ്റ്റർ

മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതാൻ 'ലർക്ക്'; ആദ്യ എഐ പ്രൊമോഷണൽ ഗാനം ജൂൺ ആറിന് പുറത്തിറങ്ങും

കൊച്ചി: കേരളാ ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ലർക്ക്' ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഏറെ പ്രത്യേകതകളുള്ള പ്രൊമോഷണൽ ഗാനമായ 'Eyes on the prey' ജൂൺ ആറാം തീയതി മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.

​മലയാള സിനിമയിൽ തന്നെ ആദ്യമായി ഒരു ചിത്രത്തിന്റെ പ്രചാരണത്തിനായി പൂർണ്ണമായും എഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യങ്ങൾ ഒരുക്കിയ ഗാനമെന്ന സവിശേഷത 'Eyes on the prey' എന്ന ഈ പാട്ടിനുണ്ട്. വിനോദ് വിക്രമൻ പിള്ളയാണ് ഈ എഐ ദൃശ്യവിരുന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.

​സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ലർക്ക്' ഇതിനോടകം തന്നെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം കേരള ടാക്കീസിനൊപ്പം എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി വി, മനോജ്‌ രത്‌നാകരൻ എന്നിവർ ചേർന്നാണ് സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

​വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ ടി ജി രവി, പ്രശാന്ത് അലക്സാണ്ടർ, എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ തുടങ്ങി പ്രമുഖ താരങ്ങൾ വേഷമിടുന്നു.

​അണിയറ പ്രവർത്തകർ:

​തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്

​ഛായാഗ്രഹണം: രജീഷ് രാമൻ

​എഡിറ്റിംഗ്: വിപിൻ മണ്ണൂർ

​സംഗീതം: മിനീഷ് തമ്പാൻ (ഗാനരചന: മനു മഞ്ജിത്ത്)

​പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്

​ഗായകർ: സുധീപ് കുമാർ, നസീർ മിന്നലെ, എം എ നിഷാദ്

​സൗണ്ട് ഡിസൈൻ & ഓഡിയോഗ്രാഫി: ജുബിൻ രാജ്, ഗണേശ് മാരാർ (ഡോൾബി അറ്റ്മോസ്: ഏരീസ് വിസ്മയ)

​വിതരണം: മാൻ മീഡിയ