മാലപൊട്ടിക്കൽ കേസ് വിഷ്ണു അരവിന്ദ് പിടിയിൽ കുടുങ്ങിയത് 8 മണിക്കൂർ നീണ്ട വനതിരച്ചിലിനൊടുവിൽ
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വയോധികരെ ആക്രമിച്ച് മാല പൊട്ടിക്കുന്ന പ്രതി വിഷ്ണു അരവിന്ദിനെ ബിനാനിപുരം പോലീസ് പിടികൂടി. നാഗപ്പുഴ വനമേഖലയിൽ നടത്തിയ എട്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
വയസ്സായ സ്ത്രീകളെ കണ്ടെത്തി അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്ന പ്രതി പോലീസ് പിടിയിൽ. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംഗ്ഷസ് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര പള്ളിലാങ്കര എച്ച്എംടി ജംഗ്ഷന് സമീപം കുന്നത്ത് കൃഷ്ണ കൃപ വീട്ടിൽ വിഷ്ണു അരവിന്ദ് (38) നെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി 74 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ നാഗപ്പുഴ വനമേഖലയിലേക്ക് മോഷ്ടാവ് ഓടിക്കയറി .തുടർന്ന് നാട്ടുകാരെയും കൂട്ടി എട്ടുമണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടുന്നത്. പതിനഞ്ചോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ഉൾപ്പെട്ട മറ്റ് കേസുകളും സമ്മതിച്ചിട്ടുണ്ട്. എളമക്കരയിൽ പോലീസുദ്യോഗസ്ഥനെആക്രമിച്ച കേസിലും പ്രതിയാണ്. ഇയാൾ സ ഞ്ചരിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്തുനിന്ന് മോഷ്ടിച്ചതാണ്. ഇതിനു കേസെടുത്തു അന്വേഷണം നടക്കുകയായിരുന്നു. ആലുവ ഡി വൈ എസ് പി ബാബുക്കുട്ടൻ, ബിനാനിപുരം ഇൻസ്പെക്ടർ ജി ഹരീഷ്, എസ്ഐ മാരായ എം എം ദേവരാജ്, കെ പി ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് അമീർ ,കെ എം മനോജ്, മാഹിൻ ഷാ അബൂബക്കർ, മനു പി ജോസ്, എം എസ് സന്ദീപ് ,അനൂപ് കൃഷ്ണൻ , അനിൽകുമാർ, ആർ അരവിന്ദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.