മലയാള സിനിമാ വിതരണ രംഗത്ത് വൻ മാറ്റം

മലയാള സിനിമാ വിതരണ രംഗത്ത് വൻ മാറ്റം പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും കൈകോർക്കുന്നു

മലയാള സിനിമാ വിതരണ രംഗത്ത് വൻ മാറ്റം
മലയാള സിനിമാ വിതരണ രംഗത്ത് വൻ മാറ്റം

മലയാള സിനിമാ വിതരണ രംഗത്ത് വൻ മാറ്റം; പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും കൈകോർക്കുന്നു

​കൊച്ചി: പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള ചിത്രങ്ങളുടെ വിതരണത്തിനായി പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ വിശ്വസ്ത സാന്നിധ്യമായ സെഞ്ചുറി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള സെഞ്ചുറി ഫിലിംസ്, പനോരമയുടെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കും.

​ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി’ ജനുവരി 30-ന് പ്രദർശനത്തിനെത്തും. തുടർന്ന് ആസിഫ് അലി ചിത്രം ‘ടിക്കി ടാക്കാ’, കുഞ്ചാക്കോ ബോബൻ - ലിജോമോൾ ജോസ് എന്നിവർ ഒന്നിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 3’ തുടങ്ങി നിരവധി ചിത്രങ്ങൾ ഈ സഹകരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

​സെഞ്ചുറി ഫിലിംസിന് കേരളത്തിലുടനീളമുള്ള ശക്തമായ വിതരണ ശൃംഖലയും എക്സിബിറ്റർമാരുമായുള്ള ദീർഘകാല ബന്ധവുമാണ് പനോരമ സ്റ്റുഡിയോസിനെ ഇത്തരമൊരു പങ്കാളിത്തത്തിന് പ്രേരിപ്പിച്ചത്. പനോരമ സ്റ്റുഡിയോസിന്റെ ഉള്ളടക്ക കേന്ദ്രീകൃതമായ സമീപനവും സെഞ്ചുറിയുടെ വിതരണ മികവും ചേരുമ്പോൾ മലയാള സിനിമയ്ക്ക് അത് വലിയ ഗുണകരമാകുമെന്ന് പനോരമ ചെയർമാൻ കുമാർ മംഗത് പാഥകും സെഞ്ചുറി കൊച്ചുമോനും പറഞ്ഞു.

​ഹിന്ദിയിൽ 'ദൃശ്യം', 'ഓംകാര', 'റെയ്ഡ്' തുടങ്ങിയ വൻ വിജയങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ്, 2026 ഒക്ടോബർ 2-ന് റിലീസ് ചെയ്യുന്ന 'ദൃശ്യം 3' ഉൾപ്പെടെയുള്ള പ്രോജക്റ്റുകളിലൂടെ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുകയാണ്. വാർത്താ പ്രചരണം: ഹെയിൻസ്.