സപ്ലൈകോ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട് ബീച്ചിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കമായി. ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോ നടത്തുന്ന വിപണിയിടപെടൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓഗസ്റ്റ് 25 വരെയാണ് ഫെയർ.

സപ്ലൈകോ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
ഓണം 2026 സപ്ലൈകോ മെഗാട്രേഡ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് മുൻവശം വ്യവസായം, വിവര സങ്കേതിക, നിർമ്മിത ബുദ്ധി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു.
സപ്ലൈകോ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സപ്ലൈകോ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സപ്ലൈകോ വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് കോഴിക്കോട് ബീച്ചിൽ തുടക്കം; വിപണിയിടപെടൽ സാധാരണക്കാരന് ആശ്വാസമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന ശക്തമായ വിപണിയിടപെടൽ സാധാരണക്കാർക്ക് വലിയ താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിർമ്മിത ബുദ്ധി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2026-ലെ സപ്ലൈകോ മെഗാ ട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് മുൻവശത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നിത്യോപയോഗ സാധനങ്ങൾ തികച്ചും മിതമായ നിരക്കിലാണ് സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ട്രേഡ് ഫെയറുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും സ്റ്റാളുകൾ സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കി.

​അഡ്വ. ഫൈസൽ ബാബു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേയർ ഒ. സദാശിവൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൗൺസിലർമാരായ എൻ.പി. സൗഫിയ, സഫറി വെള്ളയിൽ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയവർ പങ്കെടുത്തു.

​ഓഗസ്റ്റ് 25 വരെ അത്യാധുനിക സൗകര്യങ്ങളോടെ മെഗാ ഫെയർ

​ഓണക്കാലത്ത് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാനും ഫെയർ ലക്ഷ്യമിടുന്നു. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്.

​4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ജർമ്മൻ ഹാങ്കർ സ്ട്രക്ചറിലാണ് കോഴിക്കോട്ടെ സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഫെയറിലുണ്ട്. ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകീട്ട് 9 വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

​സംസ്ഥാനത്തെ മറ്റ് 11 ജില്ലകളിൽ ജില്ലാതല ഫെയറുകൾ ഓഗസ്റ്റ് 14 മുതൽ 25 വരെയും, നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെയും നടക്കും.

​ആകർഷകമായ ഓഫറുകളുമായി ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളും

​ഓണസദ്യയ്ക്കുള്ള പ്രധാന ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി നാല് തരം പ്രത്യേക ഗിഫ്റ്റ് കിറ്റുകളാണ് സപ്ലൈകോ അവതരിപ്പിച്ചിരിക്കുന്നത്:

​അത്തം ഓണസമ്മാന കിറ്റ്: 1,280 രൂപ വിലയുള്ള 21 ഇനങ്ങൾ അടങ്ങിയ കിറ്റ് 280 രൂപ വിലക്കുറവിൽ 1,000 രൂപയ്ക്ക് ലഭിക്കും.

​ഉത്രാടം കിറ്റ്: 25 ഇനങ്ങൾ അടങ്ങിയ കിറ്റ് 380 രൂപ കുറവിൽ 1,500 രൂപയ്ക്ക് ലഭ്യമാണ്.

​തിരുവോണം കിറ്റ് (പ്രീമിയം): 30 ഇനങ്ങൾ അടങ്ങിയ കിറ്റ് 540 രൂപ ഇളവോടെ 2,000 രൂപയ്ക്ക് സ്വന്തമാക്കാം.

​ശബരി സിഗ്നേച്ചർ കിറ്റ്: പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മസാലപ്പൊടികൾ തുടങ്ങി 9 ശബരി ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് 299 രൂപയ്ക്ക് (75 രൂപയിലധികം ലാഭം) ലഭിക്കും.

​ഇതിനുപുറമെ, ആശംസകൾക്കൊപ്പം സമ്മാനിക്കാനായി 500, 1000 രൂപ മൂല്യമുള്ള 'സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും' ഇത്തവണ വിപണിയിലിറക്കിയിട്ടുണ്ട്.