നീന്തൽക്കുളത്തിൽ സുവർണ്ണ തിളക്കവുമായി ചാലക്കുടിയുടെ പെൺകുട്ടികൾ
പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല കായികമേള കളിക്കളം 2026 ൽ നീന്തൽ മത്സരങ്ങളിൽ ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിന് മിന്നുംജയം. മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും വിദ്യാർഥിനികൾ സ്വന്തമാക്കി.
നീന്തലിൽ നേട്ടം കൊയ്ത് ചാലക്കുടിയുടെ മിടുക്കികൾ
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേള 'കളിക്കള'ത്തിൽ ആദ്യ ദിനം നടന്ന നീന്തൽ മത്സരങ്ങളിൽ മിന്നുന്ന വിജയവുമായി ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾ. മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പെടെ നാല് മെഡലുകളാണ് ചാലക്കുടി എം.ആർ.എസിലെ മിടുക്കികൾ സ്വന്തമാക്കിയത്.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ ആതിര എം., 50 മീറ്റർ വിഭാഗത്തിൽ അഭിരാമി പി.കെ., ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ പ്രിജിത പി. എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ വിഭാഗത്തിൽ ഹൃദ്യ ഹരിമോൻ രണ്ടാം സ്ഥാനം നേടി. ആതിര, അഭിരാമി, പ്രിജിത എന്നിവർ പത്താം ക്ലാസ് വിദ്യാർഥിനികളും ഹൃദ്യ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഉപജില്ലാ, ജില്ലാ തലങ്ങളിലും മുൻവർഷങ്ങളിലെ 'കളിക്കളം' മേളകളിലും ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ അഭിമാനകരമായ വിജയത്തിലേക്ക് എത്തിച്ചതെന്ന് കായികാധ്യാപകൻ ജയരാജൻ പറഞ്ഞു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
