സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ കാസർകോട്ടെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ കാസർകോട് വിദ്യാനഗറിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (30) മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദൂർ സ്വദേശിനിയായ ചിന്നു കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ തനിച്ചായിരുന്നു താമസം.
ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗർ പൊലീസിന് സംഭവം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കാസർകോട് പ്രാദേശിക ഭാഷാശൈലിയിൽ ചിന്നു അവതരിപ്പിച്ചിരുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചിന്നു, പ്രധാനമായും പാചക വീഡിയോകളും യാത്രാ വിവരണങ്ങളുമാണ് പങ്കുവെച്ചിരുന്നത്. കൂടാതെ നിരവധി പ്രമോഷൻ വീഡിയോകളിലും സജീവമായിരുന്നു.
ചിന്നുവിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടന്നുവരികയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
